Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകൂട്ടിലാകുമോ കടുവ?

കൂട്ടിലാകുമോ കടുവ?

text_fields
bookmark_border
Tiger
cancel
camera_alt

Representational Image

മാ​ന​ന്ത​വാ​ടി: ഒ​ന്ന​ര​മാ​സ​ത്തി​ലേ​റേ​യാ​യി പ​ന​വ​ല്ലി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഭീ​തി​വി​ത​ച്ച ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​ങ്ങി. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വെ​ച്ചു പി​ടി​കൂ​ടു​ന്ന​തി​ന് ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ഇ​രു​പ​തം​ഗ വ​ന​പാ​ല​ക​സം​ഘം എ​സ്റ്റേ​റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

ഉ​ച്ച​യോ​ടെ സ്ഥ​ല​ത്തെ​ത്തി​യ മു​ത്ത​ങ്ങ​യി​ല്‍നി​ന്നു​ള്ള വെ​റ്റ​റി​ന​റി ഓ​ഫി​സ​ര്‍ ഡോ. ​അ​ജീ​ഷ് മോ​ഹ​ന്‍ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 20 അം​ഗ മ​യ​ക്കു​വെ​ടി സം​ഘം നോ​ര്‍ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ മാ​ര്‍ട്ടി​ന്‍ ലോ​വ​ല്‍, സൗ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ എ. ​ഷ​ജ്‌​ന ഉ​ള്‍പ്പെ​ടെ​യു​ള്ള വ​ന​പാ​ല​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച​യും തി​ര​ച്ചി​ൽ ന​ട​ക്കും.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ല്‍ ക​ടു​വ​യു​ടെ ചി​ത്രം പ​തി​ഞ്ഞി​ല്ല. ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​യ​ല്‍ മു​റി​ച്ചു ക​ട​ന്ന് ക​ടു​വ പോ​കു​ന്ന​ത് നാ​ട്ടു​കാ​ര്‍ ക​ണ്ട​താ​യി വ​ന​പാ​ലക​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​മ്പ് പ​തി​ഞ്ഞ ചി​ത്ര​ങ്ങ​ളെ​ല്ലാം ഒ​രേ ക​ടു​വ​യു​ടെ ചി​ത്ര​മാ​ണെ​ന്ന് വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ഴ്ച​ക​ള്‍ക്കു മു​മ്പ് ആ​ദ​ണ്ഡ, സ​ര്‍വ്വാ​ണി, പു​ഴ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ക​ടു​വ കു​ടു​ങ്ങി​യി​ല്ല. ഇ​തോ​ടെ​യാ​ണ് മ​യ​ക്കു​വെ​ടി വെ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ഴ​ക്ക​ര കോ​ള​നി​യി​ലെ ക​യ​മ​യു​ടെ വീ​ട്ടി​ലേ​ക്ക് ക​ടു​വ പ​ട്ടി​യെ ഓ​ടി​ച്ച് ക​യ​റ്റു​ക​യും വീ​ട്ടു​കാ​ര്‍ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു​ക​യു​മാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​യ​ത്.

ക​ടു​വ​യെ പി​ടി​കൂ​ടാൻ ന​ട​പ​ടി ഊ​ർ​ജി​തം -ഡി.​എ​ഫ്.​ഒ

മാ​ന​ന്ത​വാ​ടി: പ​ന​വ​ല്ലി​യി​ലെ ശ​ല്യ​ക്കാ​ര​നാ​യ ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി നോ​ര്‍ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ മാ​ര്‍ട്ടി​ന്‍ ലോ​വ​ല്‍ പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡി.​എ​ഫ്.​ഒ. പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ച ചി​ത്ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് ഒ​രു ക​ടു​വ മാ​ത്ര​മേ ഉ​ള്ളു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​വ​യെ ക​ണ്ടെ​ത്തി മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടാ​നു​ള്ള ടീം ​സ​ജ്ജ​മാ​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ത​ന്നെ ഇ​വ​രു​ടെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് പി​ടി​കൂ​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഡി.​എ​ഫ്.​ഒ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad newsToger menace
News Summary - Can the tiger be caged
Next Story