Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2021 6:01 AM GMT Updated On
date_range 2021-09-09T11:31:11+05:30കടുവ കണക്കെടുപ്പിന് സ്ഥാപിച്ച 55,000 രൂപ വിലയുള്ള കാമറകൾ മോഷണം പോയി
text_fieldsമാനന്തവാടി: മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കോളിപ്പാട് വനഭാഗത്ത് കടുവ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച രണ്ടു കാമറകള്‍ മോഷണം പോയതായി പരാതി. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍നിന്ന് എത്തിച്ച കാമറ ട്രാപ്പുകള്‍ ശനിയാഴ്ചയായിരുന്നു ഈ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. ബുധനാഴ്ചയാണ് ഇവ നഷ്ടപ്പെട്ടതായി വനം വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്. 55,000 രൂപ വിലയുള്ള രണ്ടു കാമറകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് തൊണ്ടര്‍നാട് പൊലീസും വനം വകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story