ചിറക്കരയിൽ കടുവയെ പിടിക്കാൻ കൂട്
text_fieldsചിറക്കരയില്‍ കടുവക്കായി വനംവകുപ്പ് സ്ഥാപിച്ച കൂട്
മാനന്തവാടി: ദിവസങ്ങളായി ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതി വിതച്ച കടുവക്കായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പശുക്കിടാവിനെ അക്രമിച്ച് കൊന്ന സ്ഥലത്ത് നിന്നും അമ്പത് മീറ്റര്‍ മാറിയാണ് ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കൂട് സ്ഥാപിച്ചത്. കടുവ പിടിച്ച പശുക്കിടാവിന്റെ ജഡമാണ് ഇരയായ് കൂട്ടില്‍ വെച്ചിട്ടുള്ളത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ പ്രദേശങ്ങളില്‍ കടുവ ശല്യം രൂക്ഷമായിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ചിറക്കര അത്തിക്ക പറമ്പില്‍ എ.പി. അബ്ദുറഹ്മാന്റെ ഏട്ടു മാസം പ്രായമുള്ള പശുക്കിടാവിനെ കടുവ അക്രമിച്ച് കൊന്നിരുന്നു.
തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച കാമറകള്‍ പരിശോധിച്ചതില്‍ ഏകദേശം 10 വയസ്സുള്ള പ്രായമുള്ള കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനംവകുപ്പ് ആർ.ആര്.ടി സംഘവും, വനംവകുപ്പ് ജീവനക്കാരും കടുവക്കായി തിരച്ചില്‍ നടത്തുകയും ഞായറാഴ്ച വൈകീട്ടോടെ കൂട് സ്ഥാപിക്കുകയുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

