Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightബൈക്ക് യാത്രികനെ...

ബൈക്ക് യാത്രികനെ ഇടിച്ചിട്ട് ബസ്​ നിർത്താതെ പോയി

text_fields
bookmark_border
ബൈക്ക് യാത്രികനെ ഇടിച്ചിട്ട് ബസ്​ നിർത്താതെ പോയി
cancel
camera_alt

പ​രി​ക്കേ​റ്റ ഡെ​റി​ൻ

മാ​ന​ന്ത​വാ​ടി: ബൈ​ക്ക്​ യാ​ത്രി​ക​നാ​യ യു​വാ​വി​നെ ഇ​ടി​ച്ചി​ട്ട് കെ.എ​സ്.​ആ​ർ.​ടി.​സി ബ​സ്​ നി​ർ​ത്താ​തെ പോ​യ​താ​യി പ​രാ​തി. മാ​ന​ന്ത​വാ​ടി പ​രി​യാ​രം കു​ന്ന് സ്വ​ദേ​ശി​യാ​യ ക​ട്ട​ക​യം വി​നു​വി​ന്റെ മ​ക​ൻ ഡെ​റി​നാ​ണ് (19) അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.45 ഓ​ടെ മാ​ന​ന്ത​വാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ലാ​ണ് സം​ഭ​വം.

നാ​ലാം മൈ​ലി​ൽ​നി​ന്ന്​ മാ​ന​ന്ത​വാ​ടി​യി​ലെ​ക്ക് വ​രു​ന്ന ഡെ​റി​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​നെ​യാ​ണ് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. നി​ർ​ത്താ​തെ പോ​യ ബ​സി​നെ അ​തു​വ​ഴി വ​ന്ന മ​റ്റൊ​രു ബൈ​ക്ക്​ യാ​ത്രി​ക​ൻ പി​ന്തു​ട​ർ​ന്ന് അ​പ​ക​ട വി​വ​രം ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ എ​ത്താ​മെ​ന്ന മ​റു​പ​ടി​യോ​ടെ ബ​സ്​ മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കു​ട്ടി​യു​ടെ ബ​ന്ധു​ക​ൾ കു​ട്ടി​യെ​യും കൂ​ട്ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യും പ​രി​ശോ​ധ​ന​യി​ൽ കൈ​ക്ക് പൊ​ട്ട് സം​ഭ​വ​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ലാ​സ്റ്റ​ർ ഇ​ടു​ക​യും ചെ​യ്തു. അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ ബ​സി​ലെ ജീ​വ​ന​ക്കാ​ർ കു​ട്ടി​യെ സ​ന്ദ​ർ​ശി​ക്കാ​നോ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നോ ത​യാ​റി​യി​ല്ല.

പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ബി​നു പ​റ​ഞ്ഞു. അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ലെ വ​ണ്ടി​യാ​ണെ​ന്നും അ​പ​ക​ട​വി​വ​രം ഡി​പ്പോ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​റ്റൊ​ന്നു​മ​റി​യി​ല്ലെ​ന്നും മാ​ന​ന്ത​വാ​ടി ഡി​പ്പോ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busBus Hit Bikeaccident
News Summary - bus did not stop after hitting bike passenger
Next Story