Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഭവനങ്ങൾ അമ്പാടിയാക്കി...

ഭവനങ്ങൾ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി

text_fields
bookmark_border
ഭവനങ്ങൾ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി
cancel

മാനന്തവാടി: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വീടുകൾ അമ്പാടിയാക്കിമാറ്റി ഭക്തർ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ബാലഗോകുലത്തി​െൻറ നേതൃത്വത്തിലുള്ള ആഘോഷത്തി​െൻറ ഭാഗമായി കഴിഞ്ഞ രണ്ടുമുതൽ ആരംഭിച്ച കൃഷ്ണലീല കലോത്സവം സമാപിച്ചു.

ഓൺലൈൻ മാധ്യമങ്ങളിലൂടെ നടന്ന വിവിധ മത്സരങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു. പൊതുസ്ഥലങ്ങളിലുള്ള ശോഭായാത്രകൾക്ക് പകരം ആയിരക്കണക്കിന് കുട്ടികൾ സ്വന്തം വീടുകളിൽ കൃഷ്ണ- ഗോപിക വേഷം ധരിച്ചു. നേരത്തെ വീടുകളിൽ തയാറാക്കിയ കൃഷ്‌ണകുടീരത്തിനുമുന്നിൽ കണ്ണനൂട്ട്, ഭജന, ജ്ഞാനപ്പാന പാരായണം, കുടുംബ പ്രാർഥനകൾ എന്നിവ നടന്നു. താലൂക്കിലെ 5000ത്തോളം വീടുകളിലും നാൽക്കവലകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ പതാകദിനം ആചരിച്ചു. മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെ നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷം കുട്ടികളിൽ ആവേശം വിടർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashtami rohinisreekrishna jayanthi
Next Story