Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഎ​ട​വ​ക ബ​ജ​റ്റിൽ...

എ​ട​വ​ക ബ​ജ​റ്റിൽ അ​ർ​ഹ​ർ​ക്ക് വീ​ട്

text_fields
bookmark_border
എ​ട​വ​ക ബ​ജ​റ്റിൽ അ​ർ​ഹ​ർ​ക്ക് വീ​ട്
cancel
camera_alt

എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ത​യു​ള്ള​തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു

മാ​ന​ന്ത​വാ​ടി: അ​ർ​ഹ​ർ​ക്ക് വീ​ട്, എ​ല്ലാ​വ​ർ​ക്കും കു​ടി​വെ​ള്ളം, ക്ഷീ​ര കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ൻ നേ​ട്ടം തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യി എ​ട​വ​ക ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2026-27 ബ​ജ​റ്റ്.

എ​ല്ലാ​വ​ർ​ക്കും വീ​ട് ല​ഭ്യ​മാ​ക്കു​ന്ന​തി​ന്നാ​യി 56400000 രൂ​പ​യും, സ്വ​ന്തം ഭൂ​മി​യി​ൽ കൃ​ഷി​ക​ൾ ന​ട്ടു പ​രി​പാ​ലി​ച്ച് വ​രു​മാ​ന മാ​ർ​ഗ്ഗം ക​ണ്ടെ​ത്തു​ന്ന​തി​നും നെ​ൽ​കൃ​ഷി​യും, പ​ശു​വ​ള​ർ​ത്ത​ലും ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗ​മാ​ക്കി​യ ക​ർ​ഷ​ക​ർ​ക്കു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മാ​യി 10111000 രൂ​പ​യും നീ​ക്കി​വെ​ച്ചു​ള്ള ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ത​യ്യു​ള്ള​തി​ൽ അ​വ​ത​രി​പ്പി​ച്ചു.

പ്ര​സി​ഡ​ന്റ് ഗി​രി​ജ സു​ധാ​ക​ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. 658305804 രൂ​പ വ​ര​വും, 6479 29000 രൂ​പ ചെ​ല​വും 10376804 രൂ​പ മി​ച്ച​വും ഉ​ള്ള ബ​ജ​റ്റാ​ണി​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജി​ൽ​സ​ൺ തൂ​പ്പും​ക​ര, സ്റ്റാ​ന്റി​ങ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി​നോ​ദ് തോ​ട്ട​ത്തി​ൽ, സു​ബൈ​ദ തോ​ക്ക​ൻ, ലീ​ല ബാ​ല​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ഉ​ഷ വി​ജ​യ​ൻ, ചി​ന്ന​മ്മ ജോ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി അ​സീ​സ്, ഹെ​ഡ് ക്ലാ​ർ​ക്ക് ബൈ​ജു ബാ​ബു, അ​ക്കൗ​ണ്ട​ന്റ് സു​നി​ത .യു., ​മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​ച്ച്.​ബി.​പ്ര​ദീ​പ് മാ​സ്റ്റ​ർ, ബ്രാ​ൻ അ​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housebudgetDistrict
News Summary - Affordable housing in the budget of the district
Next Story