Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightസ​മ​രം ഫ​ലം​ക​ണ്ടു;...

സ​മ​രം ഫ​ലം​ക​ണ്ടു; ആം​ബു​ല​ൻ​സ് വാ​ങ്ങാ​ൻ ഭ​ര​ണാ​നു​മ​തി

text_fields
bookmark_border
കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലിനെ​യും  സൂ​പ്ര​ണ്ടി​നെ​യും ഉ​പ​രോ​ധി​ക്കു​ന്നു
cancel
camera_alt

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലിനെ​യും

സൂ​പ്ര​ണ്ടി​നെ​യും ഉ​പ​രോ​ധി​ക്കു​ന്നു

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ആം​ബു​ല​ൻ​സ് വാ​ങ്ങാ​ൻ 2022ൽ രാ​ഹു​ൽ ഗാ​ന്ധി എം.​പി​യു​ടെ ഫ​ണ്ടി​ൽ​നി​ന്ന് പ​ണ​മ​നു​വ​ദി​ച്ചി​ട്ടും സാ​ങ്കേ​തി​ക​ത്വ​ത്തി​ന്റെ പേ​രി​ൽ ആം​ബു​ല​ൻ​സ് വാ​ങ്ങാ​തെ ഉ​രു​ണ്ടു ക​ളി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ആം​ബു​ല​ൻ​സ് വാ​ങ്ങാ​ൻ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​ന് കോ​ൺ​ഗ്ര​സ് റെ ​നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വി.​പി രാ​ജേ​ഷി​നെ ഉ​പ​രോ​ധി​ച്ച​ത്. സൂ​പ്ര​ണ്ട് ഓ​ഫി​സി​ൽ നി​ന്നു​ള്ള ഫ​യ​ലു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ത​ന്നെ അ​യ​ച്ച​താ​യി സൂ​പ്ര​ണ്ട് സ​മ​ര​ക്കാ​രെ ബോ​ധ്യ​പ്പെ​ടു​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ വി. ​അ​നി​ൽ​കു​മാ​റി​നെ സൂ​പ്ര​ണ്ട് ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി. ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ർ​ക്കു​ള്ള ക​ത്ത് ത​യാ​റാ​ക്കി മെ​യി​ൽ ചെ​യ്യി​പ്പി​ക്കു​ക​യും കോ​പ്പി വാ​ങ്ങു​ക​യും ചെ​യ്ത ശേ​ഷം ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ത്ത് കി​ട്ടി​യ​തി​ന് പി​ന്നാ​ലെ വൈ​കീ​ട്ടോ​ടെ പ്ലാ​നി​ങ് ഓ​ഫി​സ​ർ ആർ. മണിലാൽ ഭ​ര​ണാ​നു​മ​തി ന​ൽ​കി. എം.​പി. മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് അ​ക്കാ​ദ​മി​ക് ചു​മ​ത​ല മാ​ത്ര​മേ ഉ​ള്ളൂ എ​ന്ന് പ്രി​ൻ​സി​പ്പ​ൽ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ആം​ബു​ല​ൻ​സ് വാ​ങ്ങു​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. സ​മ​ര​ത്തി​ന് നേ​താ​ക്ക​ളാ​യ എം. ​നി​ഷാ​ന്ത്, പി. ​വി. ജോ​ർ​ജ്, എം. ​ജി. ബി​ജു, സു​നി​ൽ ആ​ലി​ക്ക​ൽ, ഷി​ബു ജോ​ർ​ജ്, സ​തീ​ശ​ൻ, പു​ളി​മൂ​ട് കു​ന്ന്, മീ​നാ​ക്ഷി രാ​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​സ്. ഐ​മാ​രാ​യ ബി.​ടി. സ​ന​ൽ കു​മാ​ർ, മി​നി​മോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulanceAdministration permission
News Summary - Administration permission to buy ambulance
Next Story