പോക്സോ, മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsറാഷിദ്
അബ്ദുല്ല
മാനന്തവാടി: വിവിധ കേസുകളിൽ ഉൾപ്പെട്ടയാളെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കായക്കൊടി വണ്ണാത്ത വീട്ടിൽ റാഷിദ് അബ്ദുല്ലയാണ് (35) അറസ്റ്റിലായത്. പോക്സോ ഉൾപ്പെടെ റാഷിദിന്റെ പേരിൽ 13ഓളം കേസുകളുണ്ട്. മാനന്തവാടിയിലെത്തിയ ഇയാൾ ബുധനാഴ്ച രാവിലെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ചിരുന്നു.
ഇത് മറ്റു കുട്ടികൾ കണ്ടതിനെ തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്ലബ്ബ്കുന്നിലെ വാടകമുറിയിലെത്തി 12000 രൂപ മോഷ്ടിച്ചു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ റാഷിദ് മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറു ഗ്രാം കഞ്ചാവും ഇയാളിൽനിന്ന് പിടികൂടി. സുൽത്താൻ ബത്തേരി കോടതി റാഷിദിനെ റിമാൻഡ് ചെയ്തു.

