പിലാക്കാവ് കമ്പമലയിൽ വൻ തീപിടിത്തം
text_fieldsതീപിടിത്തത്തിൽ കത്തിനശിച്ച കമ്പമലയിലെ പുൽമേട്
മാനന്തവാടി: നഗരസഭ പരിധിയിലെ പിലാക്കാവ് കമ്പമലയിലുണ്ടായ വൻ തീപിടിത്തത്തിൽ നാലു ഹെക്ടറോളം പുൽമേട് കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് മലയുടെ ഏറ്റവും മുകൾ ഭാഗത്ത് തീപിടിത്തമുണ്ടായത്.വിവരമറിഞ്ഞ് നോർത്ത് വയനാട് ഡി.എഫ്.ഒ. കെ.ജെ. മാർട്ടിൻ ലോവലിന്റെ നേതൃത്വത്തിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ എസ്. രഞ്ജിത്ത് കുമാർ, റോസ് മേരി, ടി. നിധിൻരാജ്, വരയാൽ, തലപ്പുഴ, തിരുനെല്ലി, കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ. ആനന്ദ്, എ.കെ. ജയരാജ്, ജയേഷ് ജോസഫ്, കെ.എ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി ഫയർലൈൻ സ്ഥാപിച്ച് തീ നിയന്ത്രണ വിധേയമാക്കി. പച്ചിലകളും മറ്റും ഉപയോഗിച്ചു തീ തല്ലിക്കെടുത്തിയതിനാൽ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി.
രണ്ടോടെയാണ് മാനന്തവാടി അഗ്നിരക്ഷാനിലയത്തിൽ തീ പടർന്ന വിവരം ലഭിച്ചത്. മാനന്തവാടി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ പി.കെ. ഭരതന്റെ നേതൃത്വത്തിലുള്ള മൂന്നു യൂനിറ്റ് സ്ഥലത്തെത്തി. കൽപറ്റയിൽനിന്നു ഒരു യൂനിറ്റും എത്തിയിരുന്നു. വൈകീട്ട് അഞ്ചരക്ക് ശേഷമാണ് അഗ്നിരക്ഷാ സേന സ്ഥലത്തുനിന്നു മടങ്ങിയത്. ഫയർ ബീറ്റുപയോഗിച്ചാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയതെന്നു അഗ്നിരക്ഷാനിലയം അധികൃതർ പറഞ്ഞു. അസി. സ്റ്റേഷൻ ഓഫിസർമാരായ ഐ. ജോസഫ്, സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.എ. ജയൻ, ബിനീഷ് ബേബി, ആർ.സി. ലജിത്ത്, കെ. ആനന്ദ്, ദീപ്ത് ലാൽ, സി.ബി. അഭിജിത്, കെ.എസ്. സന്ദീപ്, ഹോം ഗർഡ് മാരായ മുരളീധരൻ, എം.എസ്. ബിജു, ഷൈജറ്റ് മാത്യു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

