Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമകളെ പീഡിപ്പിച്ച...

മകളെ പീഡിപ്പിച്ച പിതാവിന് 25 വർഷം തടവും അഞ്ചു ലക്ഷം പിഴയും

text_fields
bookmark_border
മകളെ പീഡിപ്പിച്ച പിതാവിന് 25 വർഷം തടവും അഞ്ചു ലക്ഷം പിഴയും
cancel
Listen to this Article

മാ​ന​ന്ത​വാ​ടി: പ​ന്ത്ര​ണ്ട് വ​യ​സ്സു​ള്ള മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പി​താ​വി​നെ 25 വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും കോ​ട​തി ശി​ക്ഷി​ച്ചു. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ അ​ഞ്ച് വ​ർ​ഷം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ക​ൽ​പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി അ​ന​സ് വ​രി​ക്കോ​ട​നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ യു.​കെ. പ്രി​യ ഹാ​ജ​രാ​യി.

ത​ല​പ്പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2018ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ മാ​താ​വ് വി​ദേ​ശ​ത്താ​യി​രി​ക്കെ​യാ​ണ് പി​താ​വ് ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്. തു​ട​ർ​ന്ന് കു​ട്ടി കൗ​ൺ​സ​ലി​ങ്ങി​നി​ടെ അ​ധ്യാ​പി​ക​യോ​ട് കാ​ര്യം പ​റ​യു​ക​യും പൊ​ലീ​സ് പോ​ക്സോ പ്ര​കാ​രം പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ മാ​ന​ന്ത​വാ​ടി സി.​ഐ പി.​കെ. മ​ണി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് എ​സ്.​ഐ സി.​ആ​ർ. അ​നി​ൽ കു​മാ​റാ​യി​രു​ന്നു.

അ​തി​ജീ​വി​ത​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യോ​ട് കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fathermananthavadirape case
News Summary - A father who raped his daughter has been jailed for 25 years and fined Rs 5 lakh
Next Story