Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_right33750 പാക്കറ്റ് ഹാൻസ്...

33750 പാക്കറ്റ് ഹാൻസ് പിടികൂടി

text_fields
bookmark_border
33750 പാക്കറ്റ് ഹാൻസ് പിടികൂടി
cancel
camera_alt

അറസ്റ്റിലായ ഡ്രൈവറും നിരോധിത പുകയില ഉൽപന്നം

കടത്തിയ പിക്കപ് ജീപ്പും

മാനന്തവാടി: വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർ കാലിത്തീറ്റ പുല്ല് കയറ്റി വന്ന പിക്കപ്പ് ജീപ്പിൽ നിന്ന് 33750 പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി.

മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ആർ.അരുൺകുമാറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. നിരവധി നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ കേസിൽ പ്രതിയായ കമ്പളക്കാട് സ്വദേശി അഷറഫ് അട്ടശ്ശേരി എന്നയാൾക്ക് കൊണ്ടുപോകുന്നതാണെന്നും ബോധ്യപ്പെട്ടു. ഭാര്യയുടെ ഉടമസ്ഥതയിലുള്ള പിക്കപ്പ് ജീപ്പും ഡ്രൈവർ ഈങ്ങാപ്പുഴ സ്വദേശി ടി.ഷാനവാസിനെയും കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി മാനന്തവാടി പൊലീസിന് കൈമാറി.

ബാവലി എക്സൈസ് ഇൻസ്പെക്ടർ ദീപു കുട്ടൻ, പ്രിവന്റ്റ്റീവ് ഓഫിസർമാരായ സജി മാത്യു, സി.കെ. രഞ്ജിത്ത് , സിവിൽ എക്സൈസ് ഓഫിസർ മാരായ പി. വിജേഷ് കുമാർ , കെ.യു.ജോബിഷ്, ശ്രീധരൻ, വി. വിശാഖ്, ഡ്രൈവർ അമീർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedhansArrest
News Summary - 33750 Packet Hans seized
Next Story