20,000 പാക്കറ്റ് ഹാൻസ് പിടികൂടി
text_fieldsഹാൻസുമായി പിടിയിലായവർ
മാനന്തവാടി: ബാവലി ചെക്ക്പോസ്റ്റിൽ 20,000 പാക്കറ്റ് ഹാൻസ് പിടികൂടി. മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് മൈസൂരുവിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് കടത്തുകയായിരുന്നു.
കണ്ണൂർ ചെറുപുഴ സ്വദേശികളായ ഡ്രൈവർ ഷിഹാബ് (27), സഹായി നീരജ് (23) എന്നിവരെ കസ്റ്റഡിയിൽ എടുത്തു.വയനാട് എക്സൈസ് ഇൻറലിജൻസും ബാവലി എക്സൈസ് ചെക്ക്പോസ്റ്റ് ജീവനക്കാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
വിപണിയിൽ 30 ലക്ഷം രൂപയോളം വില വരുന്ന ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർമാരായ എം.കെ. സുനിൽ, പി.ജി. രാധാകൃഷ്ണൻ, പ്രിവൻറിവ് ഓഫിസർമാരായ കെ.ജെ. സന്തോഷ്, കെ. രമേഷ്, പി.എസ്. വിനീഷ്, സി.ഇ.ഒമാരായ വിജേഷ് കുമാർ, ചന്ദ്രൻ, ഡ്രൈവർ ജോയി എന്നിവർ ചേർന്നാണ് പിടികൂടിയത്. തിരുനെല്ലി പൊലീസിന് കൈമാറിയ പ്രതികളെയും തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി.

