കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി ഭാരവാഹിയായി പത്താം ക്ലാസ് വിദ്യാർഥിനി
text_fieldsസൂര്യ ഗായത്രി
മാനന്തവാടി: കേരളത്തിലെ കോൺഗ്രസ് സി.യു.സി (കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി) നേതൃത്വത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭാരവാഹിയായി പി.എസ്. സൂര്യഗായത്രി. തലപ്പുഴ ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മാനന്തവാടി നിയോജക മണ്ഡലത്തിലെ തവിഞ്ഞാൽ 27ാം നമ്പർ ബൂത്തിലെ സി യു.സി. ഭാരവാഹിയാണ് സൂര്യഗായത്രി.
ഐ.എൻ.ടി.യു.സി ഏരിയ സെക്രട്ടറിയും തവിഞ്ഞാൽ മണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡൻറുമായ പി.എസ്. രാജേഷിെൻറ മകളാണ്. മുമ്പ് വാർഡ് കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളുമായിരുന്നു കോൺഗ്രസിെൻറ ഏറ്റവും അടിസ്ഥാന ഘടകം. കുടുംബ യൂനിറ്റുകൾ നിലവിൽ വരുന്നതോടെ കേരളത്തിൽ സി.യു.സി കളായിരിക്കും ഇനി അടിസ്ഥാന ഘടകം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

