പുൽപ്പള്ളി: നരഭോജി കടുവ വീണ്ടും കതവാക്കുന്നിലിറങ്ങിയതായി സംശയം. ഇതേത്തുടർന്ന് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. രണ്ടാഴ്ച മുമ്പ് പ്രദേശവാസിയായ യുവാവിനെ കടുവ കൊന്നു ഭക്ഷിച്ചിരുന്നു.
പിന്നീട് വനംവകുപ്പ് ഇവിടെ കാമറ നിരീക്ഷണം നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. കെണിയിലും കടുവ കുടുങ്ങിയില്ല. കഴിഞ്ഞ ആഴ്ച ഇവിടെനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള മണലമ്പത്ത് കടുവ പശുവിനെ കൊന്നു.
ഇവിടെയും കാമറകൾ സ്ഥാപിച്ചെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം കതവാക്കുന്നിൽ വീണ്ടും കടുവയെ കണ്ടെത്തിയതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിട്ടുണ്ട്.