‘മനുഷ്യനും പ്രകൃതിയും രണ്ടല്ല’, സുഗതകുമാരി പുരസ്കാരം ചെറുമാട് ജി.എൽ.പി സ്കൂളിന്
text_fieldsസുൽത്താൻ ബത്തേരി: മനുഷ്യനും പ്രകൃതിയും രണ്ടല്ലെന്നും മനുഷ്യൻ പ്രകൃതിയുടെ അവിഭാജ്യ ഭാഗമാണെന്നും കേരള ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അഭിപ്രായപ്പെട്ടു. മനുഷ്യനടക്കമുള്ള ഒരോ ജീവിയും സസ്യങ്ങളും വസ്തുക്കളും ഒരോ ആവാസ വ്യവസ്ഥയാണ്. പ്രപഞ്ചത്തിൻ്റെ നിലനിൽപിന് അവയെല്ലാം അനിവാര്യവുമാണ്. അതിനാൽ ജൈവവൈവിധ്യ പരിപാലനം അത്യന്താപേക്ഷിതവുമാണ്.
പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖത്തിലുള്ള ബി.എം.സികൾ ശാക്തികരിക്കപ്പെടണം. അടുത്ത അഞ്ചു വർഷത്തെ പ്രധാന ലക്ഷ്യം അതാണ്. വയനാട്ടിലെ മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെൻ്റർ ഫോർ ഇക്കോളജിയും ചേർന്ന് നൽകുന്ന നാലാമത് സുഗതകുമാരി പുരസ്കാരം ചെറുമാട് ജി.എൽ.പി സ്കൂളിന് നൽകിസംസാരിക്കുകയായിരുന്നു അദ്ദേഹം.
നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. സി.കെ. വിഷ്ണു ദാസ് മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച ഹെഡ് മാസ്റ്റർ ജെ.എ. രാജുവിനെ ആദരിച്ചു. സി.വി. ജോയി, കെ.വി.ശശി, എം. ആർ. ഗീത,സുജാത ഹരിദാസ് , ബിന്ദു മണികണ്ഠൻ, പത്മനാഭൻ, മംഗളൻ മാരാത്ത്, ബാൻബി കളരിക്കൽ, ബാബു മൈലമ്പാടി എൻ. ബാദുഷ , എം ഗംഗാധരൻ, തോമസ് അമ്പലവയൽ എന്നിവർ സംസാരിച്ചു. സുഗതകുമാരിക്കവിതകളുടെ ആലാപനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

