Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിദേശമദ്യം കയറ്റിവന്ന...

വിദേശമദ്യം കയറ്റിവന്ന ലോറി ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു

text_fields
bookmark_border
വിദേശമദ്യം കയറ്റിവന്ന ലോറി ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു
cancel
camera_alt

ചു​ര​ത്തി​ൽ കൊ​ക്ക​യി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞ നി​ല​യി​ൽ

വൈ​ത്തി​രി: വ​യ​നാ​ട് ചു​ര​ത്തി​ൽ ഒ​ന്നാം വ​ള​വി​നു താ​ഴെ അ​ടി​വാ​ര​ത്തി​നു സ​മീ​പം ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു ഡ്രൈ​വ​ർ​ക്കു നി​സ്സാ​ര പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ശെ​ൽ​വ​രാ​ജി​ന് (51) ആ​ണ് പ​രി​ക്കേ​റ്റ​ത്. പോ​ണ്ടി​ച്ചേ​രി​യി​ൽ​നി​ന്ന് വി​ദേ​ശ മ​ദ്യ​വു​മാ​യി ചു​ര​മി​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ൾ​ട്ടി ആ​ക്സി​ൽ ലോ​റി​യാ​ണ് എ​ൺ​പ​തോ​ളം അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. ഭാ​ഗ്യം​കൊ​ണ്ടാ​ണ് ഡ്രൈ​വ​ർ വ​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. മ​റി​ഞ്ഞ ലോ​റി​യി​ലെ ലോ​ഡ് മാ​റ്റാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.

ഇ​തി​നി​ടെ, വ​യ​നാ​ട് ചു​രം എ​ട്ടാം വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. അ​വ​ധി ദി​വ​സം ആ​ഘോ​ഷി​ക്കാ​ൻ വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം ചു​ര​ത്തി​ൽ കു​ടു​ങ്ങി. അ​ടി​വാ​രം പൊ​ലീ​സ്, ഹൈ​വെ പൊ​ലീ​സ്, ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ചു​ര​ത്തി​ൽ ശ​നി​യാ​ഴ്ച മ​റ്റു ര​ണ്ടി​ട​ങ്ങ​ളി​ലും അ​പ​ക​ട​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newslorryforeign liquor
News Summary - lorry loaded with foreign liquor overturned at the pass
Next Story