വൈത്തിരിയിൽ യു.ഡി.എഫിന് അട്ടിമറി ജയം
text_fieldsവൈത്തിരി: 25 വർഷം തുടർച്ചയായി ഭരിച്ച വൈത്തിരി ഇടതുമുന്നണിയിൽനിന്നും തിരിച്ചുപിടിച്ച് യു.ഡി.എഫ്. 15 വാർഡുകളിൽ എട്ടു സീറ്റ് യു.ഡി.എഫിനും ഏഴു സീറ്റ് എൽ.ഡി.എഫിനും ലഭിച്ചു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായതും വാശിയേറിയതുമായ പഞ്ചായത്താണ് വൈത്തിരി. കോൺഗ്രസിന്റെ സി.വി. രാജന്റെ നേതൃത്വത്തിലായിരിക്കും പുതിയ ഭരണസമിതി അധികാരമേൽക്കുക. നിലവിൽ 14 സീറ്റുള്ള ഭരണ സമിതിയിൽ 10 സീറ്റ് എൽ.ഡി.എഫും നാല് സീറ്റ് യു.ഡി.എഫിനുമാണ്. ഇതിൽ ലീഗിന് ഒറ്റ സീറ്റുമില്ലായിരുന്നു. വാശിയേറിയ മത്സരമാണ് ഇപ്രാവശ്യം വൈത്തിരി ഗ്രാമപഞ്ചായത്തിലേക്ക് നടന്നത്.
കടുത്ത മത്സരം നടന്ന എട്ടാം വാർഡിൽ ഐ.എൻ.ടി.യു.സി ഭാരവാഹിയും പ്രതിപക്ഷ നേതാവുമായിരുന്ന എൻ.കെ. ജ്യോതിഷ്കുമാർ എൽ.ഡി.എഫിലെ ഷൈജുവിനോട് അടിയറവ് പറഞ്ഞു. പത്താം വാർഡിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിയ്സ് കുമാറിനെ കോൺഗ്രസിലെ ഡോളി ജോസ് പരാജയപ്പെടുത്തി. സി.പി.എം മുൻ ജില്ല സെക്രട്ടറി പി. ഗഗാറിന്റെ പഞ്ചായത്തായ വൈത്തിരി സി.പി.എമ്മിന്റെ കോട്ടയായാണ് അറിയപ്പെടുന്നത്. കോൺഗ്രസിനും നാല് സീറ്റുകളാണുള്ളത്. അപ്രതീക്ഷിത വിജയം യു.ഡി.എഫിന് കരുത്തായി.
നൂറു കണക്കിന് പ്രവർത്തകർ വിജയികളെയും ആനയിച്ചു വൈത്തിരിയിൽ പ്രകടനം നടത്തി. സ്വജന പക്ഷപാതത്തിനും അഴിമതിക്കുമെതിരായ യു.ഡി.എഫ് പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തങ്ങളാണ് യു.ഡി.എഫിന് വിജയം സമ്മാനിച്ചതെന്നു നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

