Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഉരുളൊഴിഞ്ഞു,...

ഉരുളൊഴിഞ്ഞു, ഒഴിഞ്ഞില്ല സങ്കടക്കടൽ

text_fields
bookmark_border
ഉരുളൊഴിഞ്ഞു, ഒഴിഞ്ഞില്ല സങ്കടക്കടൽ
cancel
camera_alt

മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല വാ​ർ​ഡി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. സ​ഹ​ദ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ

ചൂരൽമല: 2024 ജൂലൈ 30ന്റെ അർധരാത്രിയിൽ ഉറങ്ങിയുണരും മുമ്പെ രണ്ടു ഗ്രാമങ്ങളും അനേകം മനുഷ്യരും ജീവിതസമ്പാദ്യങ്ങളുമെല്ലാം ഉരുൾപൊട്ടലിൽ ഇല്ലാതായതിന്റെ ഞെട്ടലിൽനിന്ന് ദുരന്തബാധിതർ ഇന്നും മുക്തമായിട്ടില്ല. ദുരന്തഭൂമിയിൽ പുതിയ പച്ചപ്പുകൾ തലയുയർത്തിയിട്ടുണ്ട്. ചൂരൽമല ടൗണിൽ ഒന്നുരണ്ടു തട്ടുകടകളും പെട്ടിക്കടകളുമൊക്കെ പകൽ പ്രവർത്തിക്കുന്നുണ്ട്, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന അതിജീവിതരുടെ പ്രതിനിധികളാണ് അവരെന്ന് തോന്നിപ്പോകും.

സർക്കാറും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മതസംഘടനകളുമെല്ലാം ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാൻ ഒന്നര വർഷമായി സജീവമായി രംഗത്തുണ്ട്. ദുരന്തത്തിൽ ബാക്കിയായവർക്ക് കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ മേൽനോട്ടത്തിൽ ടൗൺഷിപ്പും ഉയരുന്നുണ്ട്. അതിജീവനത്തിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ-ചൂരൽമല പുഞ്ചിരിമട്ടം ഉൾപ്പെടുന്ന പ്രദേശങ്ങൾ. ദുരന്തത്തിന് ശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ആശങ്കയും സങ്കടങ്ങളും പരിഭവങ്ങളും നിറഞ്ഞതാണ് ഇവിടത്തെ വോട്ടർമാർക്ക്.

ദുരന്തത്തോടെ ജീവിതമാർഗങ്ങളെല്ലാം നഷ്ടപ്പെട്ട അതിജീവിതർ ഇന്ന് ഉപജീവനത്തിന് വഴിയില്ലാതെ കഷ്ടപ്പെടുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ക്വാർട്ടേഴ്സുകളിലും മറ്റുമായി സർക്കാർ ഒരുക്കിയ വാടകവീടുകളിൽ താമസിക്കുകയാണ് ദുരന്തഭൂമിയിലെ നല്ലൊരു ശതമാനം വോട്ടർമാർ. അതുകൊണ്ടുതന്നെ സ്ഥാനാർഥികൾക്ക് ഇവരെ നേരിൽ കാണാൻ ജില്ല മുഴുവൻ സഞ്ചരിക്കേണ്ട അവസ്ഥയാണ്. എന്നാൽ, ഒരേ നാട്ടിൽ ജീവിച്ചുവളർന്നവരെ വീണ്ടും കാണാനും ചേർത്തുനിർത്താനും പ്രശ്നങ്ങൾ കേട്ടറിയാനും ലഭിച്ച അവസരമായിട്ടാണ് ഇതിനെ പല സ്ഥാനാർഥികളും കാണുന്നത്. നേരത്തേ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വാർഡ് ഇപ്പോൾ മുണ്ടക്കൈ ചൂരൽമല എന്ന പേരിലാണ് അറിയപ്പെടുന്നത്. 11ാം വാർഡാണിത്.

മു​ണ്ട​ക്കൈ​യി​ലെ ഉ​രു​ൾ​ദു​ര​ന്ത​ഭൂ​മി ഇ​പ്പോ​ൾ

രണ്ടു ബൂത്തികളിലായി 2300ഓളം വോട്ടർമാരാണ് ഈ ഒരൊറ്റ വാർഡിലുള്ളത്. ഒരുപക്ഷെ, ജില്ലയിലെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ് കൂടിയാവും ഇത്. 980 കുടുംബങ്ങളുണ്ടായിരുന്ന വാർഡിൽ ഇന്ന് അവശേഷിക്കുന്നത് 270 കുടുംബങ്ങൾ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളിലും പുറത്തുമായാണ് താമസം. 10ാം വാർഡായ അട്ടമലയിൽ 906 വോട്ടർമാരുണ്ട്. ഇവിടെയുള്ള 156 കുടുംബങ്ങൾ മറ്റ് സ്ഥലങ്ങളിലാണ് ഇപ്പോൾ താമസം.

ഹ​ത​ഭാ​ഗ്യ​ർ തു​ട​രു​ന്നു, ദു​ര​ന്ത​ഭൂ​മി​യി​ൽ​ത​ന്നെ

സ​ർ​ക്കാ​റി​ന്റെ പു​ന​ര​ധി​വാ​സ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ത​ങ്ങ​ൾ​ക്ക് ക​യ​റി​ക്കി​ട​ക്കാ​ൻ സ്വ​ന്ത​മാ​യൊ​രു വീ​ട് എ​ന്ന് സാ​ധ്യ​മാ​കു​മെ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ, അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ ഇ​ടം കി​ട്ടാ​തെ ഇ​നി​യെ​ന്ത് ചെ​യ്യു​മെ​ന്ന​റി​യാ​തെ നെ​ടു​വീ​ർ​പ്പി​ടു​ക​യാ​ണ് അ​നേ​കം കു​ടും​ബ​ങ്ങ​ൾ.

അ​ട്ട​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലു​മൊ​ക്കെ​യാ​യി ഗോ ​സോ​ൺ പ​രി​ധി​യി​ൽ​പെ​ട്ട് സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത ഇ​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ് പ​ല​രും. വീ​ണ്ടും ഒ​രു ദു​ര​ന്ത​മു​ണ്ടാ​യാ​ൽ ത​ങ്ങ​ളി​ൽ ആ​രൊ​ക്കെ ബാ​ക്കി​യു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ചോ​ദ്യം. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മാ​റാ​നാ​കാ​തെ ദു​ര​ന്ത​ഭൂ​മി​യി​ൽ താ​മ​സി​ക്കേ​ണ്ടി​വ​രു​ന്ന ഹ​ത​ഭാ​ഗ്യ​ർ ഇ​ന്ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്.

എ​ൽ.​പി സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ പ​റ​ഞ്ഞ​യ​ക്ക​ണ​മെ​ങ്കി​ൽ​പോ​ലും 13 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്ക​ണം. ഉ​രു​ൾ ക​ശ​ക്കി​യെ​റി​ഞ്ഞ റോ​ഡു​ക​ളെ​ല്ലാം യാ​ത്ര​പോ​ലും സാ​ധ്യ​മാ​കാ​തെ കി​ട​ക്കു​ന്നു. ആ​ൾ​താ​മ​സം കു​റ​ഞ്ഞ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​ത് കാ​ര​ണം തോ​ട്ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നാ​കാ​ത്ത അ​വ​സ്ഥ. ചൂ​ര​ൽ​മ​ല ടൗ​ൺ റെ​ഡ് സോ​ണി​ൽ പെ​ട്ട​താ​യ​തി​നാ​ൽ വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ​പോ​ലും മേ​പ്പാ​ടി​യി​ലെ​ത്ത​ണം. സ്കൂ​ളും ഡി​സ്പ​ൻ​സ​റി​യു​മൊ​ന്നും അ​ടു​ത്തെ​ങ്ങു​മി​ല്ല. ഇ​താ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​വ​രു​ടെ പ​ച്ച​യാ​യ ജീ​വി​തം.

ദു​ര​ന്ത​ത്തി​ന് ഇ​ര​ക​ളാ​യ​വ​രു​ടെ തു​ട​ർ​ചി​കി​ത്സ​യോ​ട് സ​ർ​ക്കാ​ർ പു​റം​തി​രി​ഞ്ഞു​നി​ൽ​കു​ന്ന​ത് നി​ര​വ​ധി പേ​രെ​യാ​ണ് ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. ഇ​തി​നൊ​ക്കെ പ​രി​ഹാ​ര​മു​ണ്ട​ാക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ജ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് വോ​ട്ട​ർ​മാ​ർ​ക്ക് ഒ​റ്റ​സ്വ​ര​ത്തി​ൽ പ​റ​യാ​നു​ള്ള​ത്. എ​ന്നാ​ൽ, ഇ​തി​നൊ​ക്കെ ആ​ര്, എ​ന്ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​ൻ വ​രു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ത​ന്നെ നി​ശ്ച​യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Body ElectionLandslideWayanad
News Summary - local body election in land slide affected chooralmala
Next Story