കാറ്റ് എങ്ങോട്ട്
text_fieldsകൽപറ്റ: അമ്പലവയൽ പഞ്ചായത്തിലെ നാല് വാർഡുകളും നെന്മേനി പഞ്ചായത്തിലെ 18 വാർഡുകളും ഉൾപ്പെടുന്ന ജില്ല പഞ്ചായത്ത് അമ്പലവയൽ ഡിവിഷനിൽ ഇത്തവണ തെരഞ്ഞെടുപ്പിൽ വീറും വാശിയും ഏറെയാണ്. കഴിഞ്ഞ രണ്ടു തവണയും എൽ.ഡി.എഫിനായിരുന്നു ഇവിടെ ജയം. എന്നാൽ, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വാർഡുകളിൽ ഇത്തവണ ഘടനയിൽ മാറ്റമുണ്ടായതും അമ്പലവയൽ എൽ.ഡി.എഫും നെന്മേനി യു.ഡി.എഫും ഭരിക്കുന്നതും ആർ ജയിക്കുമെന്ന പ്രവചനം അസാധ്യമാക്കുകയാണ്.
വനിത സംവരണ വാർഡായ അമ്പലവയൽ ഡിവിഷനിൽ രണ്ടു മുന്നണികളും കരുത്തരായ സ്ഥാനാർഥികളെ തന്നെയാണ് രംഗത്തിറക്കിയത്. ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ ജിനി തോമസ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുമ്പോൾ എൽ.ഡി.എഫിന് വേണ്ടി 2015ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച എൻ.പി. കുഞ്ഞുമോളെ തന്നെയാണ് സി.പി.എം ഇത്തവണ സ്ഥാനാർഥിയാക്കിയത്.
ബി.ജെ.പിക്കു വേണ്ടി ഏലിയാമ്മ വര്‍ഗീസും രംഗത്തുണ്ട്. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു സുരേഷ് താളൂർ ജയിച്ച ഡിവിഷൻ ഇത്തവണ പിടിച്ചെടുക്കുമെന്ന ദൃഢ നിശ്ചയത്തിൽ യു.ഡി.എഫ് പ്രചാരണ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, എൽ.ഡി.എഫ് ആകട്ടെ ഡിവിഷൻ നില നിർത്തുമെന്ന ദൃഢ നിശ്ചയത്തിലും. ഡിവിഷനിലെ വാർഡുകളുടെ ഘടനയിൽ ഇത്തവണ കാര്യമായ മാറ്റം വന്നത് കാരണം കാറ്റ് എങ്ങോട്ട് വീശുമെമെന്ന കാര്യത്തിൽ നിശ്ചയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

