തോട്ടാമൂലയിൽനിന്ന് വാറ്റുചാരായം പിടികൂടി
text_fieldsതോട്ടാമൂലയിൽനിന്ന് എക്സൈസ് സംഘം വാറ്റുചാരായം കണ്ടെടുത്തപ്പോൾ
സുൽത്താൻ ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് സംഘവും തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി പൂതാടി, ഊരൻകുന്ന്, കാടൻകൊല്ലി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 25 ലിറ്റർ വാറ്റുചാരായം കണ്ടെടുത്തു.
പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ജനാർദനെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ എൻ.ആർ. രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ആർ. വിനോദ്, ജ്യോതിസ് മാത്യു, തോട്ടാമൂല സെക്ഷൻ ഫോറസ്റ്റ് ഓഫിസറായ വേണു, ഫോറസ്റ്റ് വാച്ചർമാരായ ചന്ദ്രൻ, കുഞ്ഞൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

