നല്ലന്നൂരിൽ വീണ്ടും പുലി
text_fieldsമൂപ്പൈനാട്: ചെറിയൊരു ഇടവേളക്ക് ശേഷം നല്ലന്നൂർ പ്രദേശത്ത് വീണ്ടും പുലി സാന്നിധ്യം. ഇതോടെ ജനങ്ങൾ ഭീതിയിൽ. ബുധനാഴ്ചയും അതിന് മുമ്പ് കഴിഞ്ഞ ഞായറാഴ്ചയും പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു.
സ്കൂളിൽ പോകുന്ന വിദ്യാർഥികളാണ് ബുധനാഴ്ച റോഡ് മുറിച്ചു കടക്കുന്ന പുലിയെ കണ്ടത്. കഴിഞ്ഞ വർഷം നല്ലന്നൂരിലെ വിവിധ ഇടങ്ങളിൽനിന്ന് പുലി വളർത്തു മൃഗങ്ങളെ ആക്രമിച്ച് കൊന്നിരുന്നു. ഇതെ തുടർന്ന് നാട്ടുകാർ വനംവകുപ്പധികൃതർക്ക് നേരെ ശക്തമായ പ്രതിഷേധമുയർത്തി. വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടിയിരുന്നു.
അതേ പ്രദേശത്താണ് വീണ്ടും പുലിയെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പധികൃതർ സ്ഥലം സന്ദർശിച്ചു. കാൽപ്പാടുകൾ കണ്ട് പുലിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുന്ന സ്ഥിതിയുണ്ട്. പകൽ പോലും പുലിസാന്നിധ്യമുള്ള സാഹചര്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

