Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുള്ളിപ്പുലി ചത്ത സംഭവം: ലൈസൻസുള്ള തോക്കുകൾ പരിശോധിച്ചു

text_fields
bookmark_border
പുള്ളിപ്പുലി ചത്ത സംഭവം:  ലൈസൻസുള്ള തോക്കുകൾ പരിശോധിച്ചു
cancel
camera_alt?????? ??????????????? ????????? ?????????? ?????????? ???????????????? ???

ഗൂഡല്ലൂർ: പന്തല്ലൂർ താലൂക്കിലെ അത്തിക്കുന്ന് ഭാഗത്തെ സ്വകാര്യ എസ്​റ്റേറ്റിലെ തേയിലക്കാട്ടിൽ പുള്ളിപ്പുലി ചത്ത സംഭവത്തിൽ ദേവാല സ്​റ്റേഷൻ പരിധിയിൽ ലൈസൻസുള്ള തോക്ക് കൈവശംവെച്ചവരുടെ വിവരവും തോക്കുകളും പരിശോധിച്ചു. ദേവാല സ്​റ്റേഷനിൽ വെച്ചാണ് വനപാലകർ പരിശോധന നടത്തിയത്.

പുലി ചാവാൻ കാരണം വെടിയേറ്റതാ​െണന്ന് പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് ഗൂഡല്ലൂർ ഡി.എഫ്.ഒ സുമേഷ് സോമ​െൻറ നേതൃത്വത്തിൽ നാലു സംഘങ്ങളായി അന്വേഷണം നടക്കുന്നതെന്ന് ഡി.എഫ്.ഒ പറഞ്ഞു. തോക്കുള്ളവരുടെ ലൈസൻസും തോക്കും തിരകളും എത്തിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഡി.എഫ്.ഒ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസും പ്രത്യേക അന്വേഷണം നടത്തിവരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story