Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅട്ടകളാൽ പൊറുതിമുട്ടി...

അട്ടകളാൽ പൊറുതിമുട്ടി തളിപ്പുഴ

text_fields
bookmark_border
അട്ടകളാൽ പൊറുതിമുട്ടി തളിപ്പുഴ
cancel
camera_alt

തളിപ്പുഴ മസ്ജിദിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ്

വൈത്തിരി: അട്ടകളെകൊണ്ടു പൊറുതിമുട്ടുകയാണ് തളിപ്പുഴ പ്രദേശം. പ്രധാന വഴിയുടെ ഓരങ്ങളിലടക്കം അട്ടകൾ ആണ്. ഒടുവിൽ പള്ളിയിൽവരെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കേണ്ടി വന്നു. തളിപ്പുഴ ജുമാമസ്ജിദിൽ കയറുന്നിടത്ത് ഒരു ബോർഡുണ്ട്; ‘പള്ളിയിൽ കയറുന്നതിനു മുൻപ് കാലിൽ അട്ട കടിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുക’. മഴക്കാലമായതോടെ അട്ടകടിച്ചു കാലിൽ ചോരയൊലിക്കുന്ന അവസ്ഥയിലാണ് പലരും പള്ളിയിൽ കയറുന്നത്. കാർപെറ്റിൽ രക്തംപുരണ്ടു വൃത്തികേടാകുന്നതിനാലാണ് പള്ളി അധികൃതർ ബോർഡ് വെച്ചത്. കൂടെ കടിച്ച ഭാഗത്ത് ഒട്ടിക്കാൻ പ്ലാസ്റ്ററും വെച്ചിട്ടുണ്ട്.

അട്ട കടിക്കുന്നത് ചിലപ്പോൾ തീരെ അറിയില്ല. ചോരകുടി കഴിഞ്ഞു അട്ടകൾ കാലിൽനിന്ന് ഇറങ്ങിക്കഴിഞ്ഞ് കടിച്ച ഭാഗത്തുനിന്ന് രക്തം പുറത്തേക്ക്‌ ഒഴുകുന്നതറിയുമ്പോഴാണ് സംഭവം മനസ്സിലാവുക. പലപ്പോഴും മുറിവിൽനിന്ന് രക്തം നിലക്കാതെ ഒഴുകുന്നതും അറിയുകയേയില്ല. പലപ്പോഴും വസ്ത്രത്തിലും മറ്റും ചോരപുരണ്ടു വൃത്തികേടാകും.

മഴക്കാലം കടുത്തതോടെ വയനാടിന്റെ പലഭാഗത്തും അട്ടകൾ നിറഞ്ഞിരിക്കുകയാണ്. മണ്ണ് നനഞ്ഞു തുടങ്ങുന്നതോടെയാണ് അട്ടകൾ പുറത്തുവരുന്നത്. മഴക്കാലം കഴിഞ്ഞ് മണ്ണുണങ്ങുന്നതോടെ ഇവ മണ്ണിനടിയിലേക്കു വലിയും. നീണ്ടകാലം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ജീവിക്കാനാകും.

ഉപ്പ്, ഡെറ്റോൾ, ചുണ്ണാമ്പ്, സാനിടൈസർ, പുകയില വെള്ളം എന്നിവ ഉപയോഗിച്ച് അട്ടകളെ കൊല്ലാം. കർഷകർ കാലിൽ പൊടിയുപ്പോ ഡെറ്റോൾ ലായനിയോ പുകയില വെള്ളമോ പുരട്ടിയാണ് മണ്ണിലേക്കിറങ്ങുക. മനുഷ്യരെയെന്ന പോലെ മൃഗങ്ങളുടെയും രക്തം അട്ടകൾ കുടിക്കാറുണ്ട്. ഇതര നാടുകളിൽനിന്നും വയനാട്ടിലെത്തുന്ന സഞ്ചാരികൾ അട്ടയുടെ കടിയേൽക്കുന്നതോടെ ആകെ പരിഭ്രാന്തരാകാറുണ്ട്. ശരീരത്തിൽ കയറിയ അട്ടയെ പറിച്ചെടുത്താൽ ആ ഭാഗത്ത് പലപ്പോഴും ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്.

ലീച്ചസ് എന്ന പേരിൽ അറിയപ്പെടുന്ന അട്ടകൾ അന്നലീഡ എന്ന ജീവിവർഗത്തിൽപ്പെടുന്ന ഒരുതരം വിരകളാണ്. പ്രധാനമായും രക്തംകുടിച്ച് ജീവിക്കുന്ന ഇവയെ ഈർപ്പമുള്ള മണ്ണിലും കാടുകളിലും നദികളിലും കുളങ്ങളിലുമാണ് കൂടുതലായി കാണപ്പെടുന്നത്. രക്തം കട്ടപിടിക്കാതിരിക്കാൻ അട്ടയുടെ ഉമിനീരിലുള്ള ‘ഹിരുഡിൻ’ എന്ന രാസവസ്തു സഹായിക്കുന്നു. ഇത് കാരണം അട്ടയെ മാറ്റിയാലും കടിച്ച ഭാഗത്തുനിന്ന് കുറച്ചു സമയം രക്തം വന്നുകൊണ്ടേയിരിക്കും.

മെഡിക്കൽ രംഗത്തെ ഉപയോഗത്തിനു അട്ടകളെ ഉപയോഗിക്കാറുണ്ട്. ലീച്ച് തെറാപ്പി അഥവാ അട്ടവെപ്പ് എന്ന പേരിൽ ആയുർവേദത്തിൽ ചികിത്സയുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ പ്ലാസ്റ്റിക് സർജറികൾക്കും അവയവങ്ങൾ കൂട്ടിച്ചേർക്കുന്ന ശസ്ത്രക്രിയകൾക്കും ശേഷം രക്തയോട്ടം സുഗമമാക്കാൻ അട്ടകളെ ഉപയോഗിക്കാറുണ്ട്.

അ​ട്ട ക​ടി​ച്ചാ​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ

  • ബ​ല​മാ​യി വ​ലി​ച്ചു പ​റി​ക്ക​രു​ത്: അ​ട്ട​യെ ബ​ല​മാ​യി വ​ലി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​വ​യു​ടെ വാ​യു​ടെ ഭാ​ഗം ച​ർ​മ​ത്തി​ൽ ത​ന്നെ ഉ​റ​ച്ചു​നി​ൽ​ക്കാ​നും അ​ണു​ബാ​ധ​യു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.
  • ഉ​പ്പോ പു​ക​യി​ല വെ​ള്ള​മോ ഉ​പ​യോ​ഗി​ക്കു​ക: ഉ​പ്പ്, പു​ക​യി​ല വെ​ള്ളം, സാ​നി​ടൈ​സ​ർ അ​ല്ലെ​ങ്കി​ൽ ഡെ​റ്റോ​ൾ എ​ന്നി​വ അ​ട്ട​യു​ടെ മു​ക​ളി​ൽ ഇ​റ്റി​ച്ചാ​ൽ അ​ത് സ്വ​യം വി​ട്ടു​പോ​രും. അ​ട്ട​ക​ൾ ക​ടി​ച്ച​ഭാ​ഗ​ത്തു​നി​ന്ന് വി​ട്ടു​പോ​ന്നാ​ൽ ആ ​ഭാ​ഗം സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കി ആ​ന്റി​സെ​പ്റ്റി​ക് പു​ര​ട്ടു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsWayanad NewsTalipuzhaaTrigger
News Summary - Leeches Trigger Panic
Next Story