Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉരുൾ ദുരന്തം: 149 കുടുംബങ്ങള്‍ക്കുകൂടി തണലൊരുങ്ങുന്നു

text_fields
bookmark_border
ഉരുൾ ദുരന്തം: 149 കുടുംബങ്ങള്‍ക്കുകൂടി തണലൊരുങ്ങുന്നു
cancel
camera_alt

ടൗ​ണ്‍ഷി​പ്പി​ല്‍ നി​ർ​മി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട വീ​ടു​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളുടെ

ന​റു​ക്കെ​ടു​പ്പി​നാ​യു​ള്ള മു​ന്നൊ​രു​ക്കം ക​ല​ക്ട​റേ​റ്റി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​ല​യി​രു​ത്തു​ന്നു

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മാ​ക്കി ക​ല്‍പ​റ്റ​യി​ല്‍ നി​ര്‍മി​ക്കു​ന്ന ടൗ​ണ്‍ഷി​പ്പി​ല്‍ 149 കു​ടും​ബ​ങ്ങ​ള്‍ക്കു​കൂ​ടി ത​ണ​ലൊ​രു​ങ്ങു​ന്നു. ഫേ​സ് ര​ണ്ട് എ, ​ഫേ​സ് ര​ണ്ട് ബി ​അ​പ്പീ​ല്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട ദു​ര​ന്ത​ബാ​ധി​ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കാ​ണ് ര​ണ്ടാം​ഘ​ട്ട ന​റു​ക്കെ​ടു​പ്പി​ല്‍ വീ​ടു​ക​ള്‍ ന​ല്‍കു​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റ് മി​നി കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ന​റു​ക്കെ​ടു​പ്പ് മു​ന്നൊ​രു​ക്കം വി​ല​യി​രു​ത്തി. ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​വ​ശ്യ​രേ​ഖ​ക​ള്‍ കൈ​മാ​റു​ന്ന​ത​തി​ന് 16 കൗ​ണ്ട​റു​ക​ളാ​ണ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന​ത്. കെ.​എ​സ്.​ഇ.​ബി, ന​ഗ​ര​സ​ഭ, ജ​ല അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ ഓ​ണ​ര്‍ഷി​പ്പ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്, മേ​ല്‍വി​ലാ​സം തി​രു​ത്ത​ല്‍, റേ​ഷ​ന്‍ കാ​ര്‍ഡ്, വൈ​ദ്യു​തി-​കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ള്‍ കൗ​ണ്ട​റു​ക​ളി​ലൂ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ വി. ​ചെ​ല്‍സാ​സി​നി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

149 വീ​ടു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ന​ല്‍കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ജ​ല അ​തോ​റി​റ്റി പൂ​ര്‍ത്തീ​ക​രി​ച്ച​താ​യി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. സോ​ണ്‍ ഒ​ന്നി​ല്‍ 23 വീ​ടു​ക​ളും സോ​ണ്‍ മൂ​ന്നി​ല്‍ ആ​റു​വീ​ടു​ക​ളും സോ​ണ്‍ നാ​ലി​ല്‍ 14 വീ​ടു​ക​ളും സോ​ണ്‍ അ​ഞ്ചി​ല്‍ 106 വീ​ടു​ക​ളു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കൈ​മാ​റു​ന്ന​ത്.

ന​വം​ബ​റോ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് വീ​ടു​ക​ള്‍ കൈ​മാ​റും. ര​ണ്ടാം​ഘ​ട്ട വീ​ടു​ക​ളു​ടെ വി​ത​ര​ണം പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ 327 കു​ടും​ബ​ങ്ങ​ള്‍ക്കാ​ണ് ടൗ​ണ്‍ഷി​പ്പി​ല്‍ വീ​ടു ല​ഭി​ക്കു​ക. ന​റു​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന സം​ശ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​ത്യേ​ക സ​ഹാ​യ കൗ​ണ്ട​ര്‍ സ​ജ്ജീ​ക​രി​ക്കും. ന​റു​ക്കെ​ടു​പ്പി​ന് എ​ത്തു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം, മ​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍ മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ല​ക്ട​റേ​റ്റ് മി​നി കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ എ.​ഡി.​എം കെ. ​അ​ജീ​ഷ്, സ​ബ് ക​ല​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​ര്‍, ടൗ​ണ്‍ഷി​പ് ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ ഇ.​ടി. രാ​കേ​ഷ്, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​രാ​യ ഇ. ​സു​രേ​ഷ് ബാ​ബു, കെ. ​മ​നോ​ജ് കു​മാ​ര്‍, ക​ല്‍പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​കെ. ഹ​നീ​ഫ, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റം​ല ഹം​സ, വാ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ കെ.​കെ. സ​ഹ​ദ്, ഷൈ​ജ ബേ​ബി, ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ര​ണ്ടാം​ഘ​ട്ട ന​റു​ക്കെ​ടു​പ്പ് മന്ത്രി എ.​പി. അ​നി​ല്‍കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും

ദു​ര​ന്ത​ബാ​ധി​ത​ര്‍ക്കാ​യു​ള്ള ര​ണ്ടാം​ഘ​ട്ട വീ​ടു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​മേ​പ്പാ​ടി എം.​എ​സ്.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ല്‍കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​പ്പാ​ടി​യി​ല്‍ ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ല്‍ കൃ​ഷി​മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​നാ​കും. എം.​എ​ല്‍.​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, ഉ​ഷ വി​ജ​യ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ജി​ല്ല ക​ല​ക്ട​ര്‍ വി. ​ചെ​ല്‍സാ​സി​നി, എ.​ഡി.​എം കെ. ​അ​ജീ​ഷ്, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റം​ല ഹം​സ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

വ്യാ​പാ​ര-​വാ​ണി​ജ്യ കെ​ട്ടി​ട ഉ​ട​മ​ക​ള്‍ക്ക് 7.19 കോ​ടി

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വാ​ണി​ജ്യ കെ​ട്ടി​ട ഉ​ട​മ​ക​ള്‍ക്കും ലൈ​സ​ന്‍സു​ള്ള വ്യാ​പാ​ര സം​രം​ഭ​ക​ര്‍ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ 7.19 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്നാ​ണ് 7,19,99,400 രൂ​പ ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യി അ​നു​വ​ദി​ച്ച​ത്.

മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല പ്ര​ദേ​ശ​ത്തെ 48 പേ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 128 വാ​ണി​ജ്യ ക​ട​മു​റി​ക​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കു​ന്ന​തി​ന് 5,14,50,000 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ല്‍ 16 എ​ണ്ണം നോ-​ഗോ സോ​ണി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​തും ചൂ​ര​ല്‍മ​ല പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റെ​ടു​ക്ക​ല്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന​തു​മാ​ണ്. ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ത്തെ അ​ര്‍ഹ​രാ​യ 28 ലൈ​സ​ന്‍സു​ള്ള വ്യാ​പാ​ര/​വാ​ണി​ജ്യ സം​രം​ഭ​ക​ര്‍ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കു​ന്ന​തി​ന് 2,05,49,400 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Landslide Disaster: Housing Provided for 149 More Families
Next Story