162 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ അവകാശം
text_fieldsകൽപറ്റ: ജില്ലതല പട്ടയമേളയുടെ ഭാഗമായി 162 കുടുംബങ്ങള്‍ക്ക് കൂടി ഭൂമിയുടെ അവകാശികളായി. 150 ലാന്‍ഡ് ട്രൈബ്യൂണല്‍, ആറു ലാന്‍ഡ് അസൈന്‍മെന്റ്, മൂന്നു വീതം മിച്ചഭൂമി, ദേവസ്വം പട്ടയങ്ങളാണ് വിതരണം ചെയ്തത്. 2011 മുതല്‍ ഇത് വരെ ജില്ലയില്‍ 16296 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ജില്ലയിലെ റവന്യൂ ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മേള ഉദ്ഘാടനം ചെയ്ത കൃഷി മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു.
നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് റവന്യൂ വകുപ്പ് കൈക്കൊണ്ട ദ്രുതഗതിയിലുള്ള നടപടികളിലൂടെ വികസന പദ്ധതികള്‍, ഭൂപ്രശ്‌ന പരിഹാരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തരംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച 25,000ഓളം അപേക്ഷകളില്‍ തീരുമാനമെടുക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
എന്നാല്‍, 50,000 ത്തിലധികം തരംമാറ്റ അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ സാധിച്ചു. പതിറ്റാണ്ടുകളായി തര്‍ക്കത്തില്‍ തുടരുന്ന കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ റിട്ടയേര്‍ഡ് ജുഡീഷ്യല്‍ ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിവിധ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കേസ്, നടപടികള്‍, ന്യായവില തര്‍ക്കങ്ങള്‍ സംബന്ധിച്ച് ക്യാബിനറ്റ് തലത്തിലും റവന്യൂ തലത്തിലും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ റവന്യൂ ഓഫിസുകള്‍ മുഖേന സിംഗിള്‍ വിന്‍ഡോ സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍ എന്നിവ വേഗത്തില്‍ ലഭ്യമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
പട്ടയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിപാടിയില്‍ മന്ത്രി അഭിനന്ദിച്ചു. പട്ടയമേളയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ പി. വിശ്വനാഥന്‍, ജില്ല കലക്ടര്‍ വി. ചെല്‍സാസിനി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

