തണ്ണീർത്തട സംരക്ഷണ നിയമം: ഭൂമി തരംമാറ്റൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നു
text_fieldsകൽപറ്റ: രേഖകളിൽ കരഭൂമിയാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ സാക്ഷ്യെപ്പടുത്തുന്നതിനുള്ള നൂറുകണക്കിന് അപേക്ഷകൾ ഉദ്യോഗസ്ഥ അനാസ്ഥയിൽ കെട്ടിക്കിടക്കുന്നു. 2018ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം അനുസരിച്ച് 2008ന് മുമ്പ് തരംമാറ്റിയ ഭൂമി നിശ്ചിത ഫീസ് നൽകി കരയാക്കി മാറ്റാൻ വ്യവസ്ഥയുണ്ട്. ഇതുപ്രകാരം നൽകിയ അപേക്ഷകളാണ് ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്. പതിറ്റാണ്ടുകൾക്കുമുമ്പ് പരിവർത്തനം ചെയ്ത ഭൂമികളും ഇതിലുൾപ്പെടുന്നു.
സബ് കലക്ടർ ഓഫിസിലെത്തുന്ന അപേക്ഷകളിൽ മാസങ്ങൾ കഴിഞ്ഞാലും നടപടിയില്ലെന്നാണ് പരാതി. പഞ്ചായത്ത് പ്രദേശങ്ങളിൽ 30 സെൻറ് വരെ വയൽ പ്രദേശം തരംമാറ്റുന്നതിന് ഫെയർ വാല്യൂവിെൻറ 10 ശതമാനവും നഗരസഭയിൽ 20 ശതമാനവുമാണ് സർക്കാർ ഫീസ്. 50 സെൻറ് മുതൽ ഒരു ഏക്കർ വരെ യഥാക്രമം ഇത് 20 ശതമാനവും 30 ശതമാനവുമാണ്.
ഒരു ഏക്കറിനു മുകളിൽ പഞ്ചായത്തിൽ 30 ശതമാനവും മുനിസിപ്പാലിറ്റിയിൽ 40 ശതമാനവുമാണ് ഫീസ്. ഇതനുസരിച്ച് ബന്ധെപ്പട്ട ഓഫിസുകളിൽനിന്ന് ഉത്തരവ് വാങ്ങി ട്രഷറിയിൽ പണം അടച്ചവർ മാസങ്ങളായി കാത്തിരിക്കുകയാണ്. പലപ്പോഴും താെഴത്തട്ടിൽ ഉദ്യോഗസ്ഥർ ഇൗ അവസരവും അഴിമതിക്ക് ഉപയോഗിക്കുന്നുണ്ടെന്ന് പരാതിയുണ്ട്.
അതിനിടെ, 2020 ഫെബ്രുവരി 17ന് റവന്യൂ വകുപ്പ് പി 248/2019 സർക്കുലർ പ്രകാരം ഫീസ് നിശ്ചയിക്കുന്നതിന് സമീപത്തുള്ള കരഭൂമിയുടെ ഫെയർ വാല്യൂ മാനദണ്ഡമാക്കാൻ നിർദേശം നൽകി. മുമ്പ് ഫീസ് അടച്ച അപേക്ഷകരോട് സമീപത്തുള്ള കരസ്ഥലത്തിെൻറ ഫെയർ വാല്യൂ അനുസരിച്ച് ഫീസ് പുതുക്കണെമന്ന അറിയിപ്പും നൽകി.
2020 േമയ് 15ന് ശേഷം ഫെയർ വാല്യൂ 10 ശതമാനം വർധിക്കുന്ന സാഹചര്യത്തിൽ നിരവധി പേർ സർക്കുലർ അനുസരിച്ച് ട്രഷറിയിൽ ഫീസ് അടച്ചു. എന്നാൽ, മേയ് 15 വരെ പല അപേക്ഷകളിലും തീർപ്പുകൽപിക്കാതെ ഉദ്യോഗസ്ഥർ നീട്ടിക്കൊണ്ടുപോയി. മേയ് 16 മുതൽ ഫെയർ വാല്യൂ വർധിെച്ചന്നും അതനുസരിച്ച് തുകയടക്കണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചത് നിരവധി പേർക്ക് തിരിച്ചടിയായി. ഉദ്യോഗസ്ഥർ ഫയൽ വെച്ചുതാമസിപ്പിച്ചതിെൻറ കാരണം സർക്കാർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകുമെന്ന് ചില അപേക്ഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
