Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅനുമതിയില്ലാതെ...

അനുമതിയില്ലാതെ മണ്ണെടുപ്പ്; വാഹനങ്ങൾ പിടികൂടി

text_fields
bookmark_border
അനുമതിയില്ലാതെ മണ്ണെടുപ്പ്; വാഹനങ്ങൾ പിടികൂടി
cancel
camera_alt

അനുമതിയില്ലാതെ മണ്ണെടുക്കുന്നതിനിടെ പിടികൂടിയ വാഹനങ്ങൾ

മാനന്തവാടി: ഓണത്തോടനുബന്ധിച്ച് തുടർച്ചയായ സർക്കാർ ഓഫിസുകളുടെ അവധി മറയാക്കി ജില്ലയിൽ അനധികൃത മണ്ണെടുപ്പ് തകൃതി. മണ്ണെടുപ്പ് നടത്തുന്നത് തടയാനായി രൂപവത്കരിച്ച പ്രത്യേക സംഘമാണ് കെല്ലൂരിൽ വാഹനങ്ങൾ പിടികൂടിയത്. ഒരു മണ്ണുമാന്തിയന്ത്രവും രണ്ടു ടിപ്പറുകളും കസ്​റ്റഡിയിലെടുത്തു.

ഭൂരേഖ തഹസിൽദാർ എൻ.വി. അഗസ്​റ്റിൻ, ഡെപ്യൂട്ടി തഹസിൽദാർ പി.യു. സിതാര, മനോജ് കുമാർ, സി. അനിൽകുമാർ, സന്തോഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ ആറോടെയാണ് വാഹനങ്ങൾ പിടികൂടിയത്.

Show Full Article
TAGS:Land acquisition Vehicles tahasildar 
Next Story