Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകു​റു​ക്ക​ൻ​മൂ​ല​യിലെ...

കു​റു​ക്ക​ൻ​മൂ​ല​യിലെ കടുവ: ന​ഷ്​​ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​ക​ണമെന്നാവശ്യപ്പെട്ട്​ മു​ഖ്യ​മ​ന്ത്രി​ക്ക് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ത്ത്​

text_fields
bookmark_border
kurukkan moola tiger
cancel
camera_alt

സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞ ക​ടു​വ​യു​ടെ ദൃ​ശ്യം

ക​ൽ​പ​റ്റ: കു​റു​ക്ക​ൻ​മൂ​ല​യി​ൽ നാ​ട്ടി​ലി​റ​ങ്ങി സ്വൈ​ര​ജീ​വി​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ ക​ടു​വ​യെ പി​ടി​കൂ​ടി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക് മ​തി​യാ​യ ന​ഷ്​​ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​കു​ന്ന​തി​നും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌‌ രാ​ഹു​ൽ ഗാ​ന്ധി എം.​പി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ക​ത്ത​യ​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​രോ​ഷം വ​ർ​ധി​ക്കു​ക​യാ​ണ്. ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് സ​ജീ​വ​മാ​യി ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കു​ന്നി​ല്ല.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ലം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ​ക്ക്‌ വ​നം വ​കു​പ്പ് ന​ൽ​കു​ന്ന ന​ഷ്​​ട​പ​രി​ഹാ​രം അ​പ​ര്യാ​പ്ത​മാ​ണ്‌. ഇ​ത്​ വ​ർ​ധി​പ്പി​ക്ക​ണം.

ക​ടു​വ​യെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടി അ​നു​യോ​ജ്യ​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigercompensationkurukkanmoolaRahul Gandhi
News Summary - Kurukkanmoola Tiger: Rahul Gandhis letter to kerala CM seeks immediate compensation
Next Story