Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിട പറഞ്ഞത് നാടിന്‍റെ...

വിട പറഞ്ഞത് നാടിന്‍റെ ഭിഷഗ്വരന്‍

text_fields
bookmark_border
Kumaran-Vaidyar
cancel
camera_alt???????? ???????? ??????????? ????? ???????????? (??? ??????)

വെള്ളമുണ്ട: ജില്ലയില്‍ ഡോക്ടര്‍മാർ പേരിനു മാത്രമായിരുന്ന 1970-85 കാലഘട്ടങ്ങളില്‍ തരുവണ പ്രദേശത്തുകാരുടെ ഡോക്ടര്‍ സങ്കൽപത്തില്‍ ഒരൊറ്റ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാട്ടുകാരുടെ കമ്പോണ്ടർ എന്ന കുമാരന്‍ വൈദ്യർ. ചെറുതും വലുതുമായ ഏത് രോഗത്തിനും പ്രദേശങ്ങളില്‍നിന്നെല്ലാം ആദ്യം ഓടിയെത്തിയിരുന്നത് തരുവണ സ്‌കൂളിന് മുന്നിലുള്ള ശാന്ത ക്ലിനിക്​ എന്ന ഒറ്റ മുറിപ്പീടികയിലേക്കായിരുന്നു. ഇവിടെ ഡോക്ടറായും നഴ്‌സായും ഫാര്‍മസിസ്​റ്റായും സഹായിയായുമെല്ലാം കുമാരന്‍ വൈദ്യര്‍ നിറഞ്ഞുനിന്നു. ചികിത്സയിൽ പലപ്പോഴും അവസാനവാക്കായി നാട്ടുകാര്‍ അദ്ദേഹത്തെ കണ്ടു. ചികിത്സിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ എത്രയും വേഗം മുന്തിയ ചികിത്സക്ക്​ റഫര്‍ ചെയ്യും.

ആധുനിക ചികിത്സ സംവിധാനങ്ങൾ കടന്നുവന്നപ്പോഴും വൈദ്യരുടെ ക്ലിനിക് ഒരുമാസം മുമ്പു വരെ സജീവമായിരുന്നു. രോഗികള്‍ക്ക് ചികിത്സ ചെലവിനെക്കുറിച്ച്​ ആലോചിക്കാതെ എപ്പോഴും കടന്നുവരാവുന്ന സ്ഥാപനമായിരുന്നു ഇദ്ദേഹത്തി​​െൻറ ക്ലിനിക്.

1967 ലാണ് തൃശ്ശൂർ സ്വദേശിയായ കുമാരൻ വൈദ്യര്‍ വയനാട്ടിലെത്തുന്നത്. പാരമ്പര്യ വൈദ്യകുടുംബത്തിലെ അംഗമായിരുന്നു. കണ്ണൂരില്‍നിന്ന്​ രജിസ്​റ്റേഡ്​ മെഡിക്കല്‍ പ്രാക്ടിഷനര്‍ യോഗ്യതയുമായി ആയുർവേദ രംഗത്തും അലോപ്പതി രംഗത്തും ചികിത്സ നടത്തി. വയനാട്ടിൽ വന്ന്​ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മിശ്രവിവാഹത്തിലൂടെ തങ്കം ജീവിതസഖിയായി. തരുവണയിൽ സ്ഥിരതാമസമായി.മരുന്ന്​ വില മാത്രം ഈടാക്കി ചികിത്സ നടത്തി. സൗമ്യമായ പെരുമാറ്റവും നിറഞ്ഞ ചിരിയുംകൊണ്ട് ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായി മാറി. 

ചികിത്സ നിർത്തി, വയനാട്​ വിടാൻ തീരുമാനിക്കുകയും തരുവണ കൂട്ടായ്മ കോവിഡ്കാലത്തുതന്നെ യാത്രയയപ്പ് നല്‍കുകുയും ചെയ്തിരുന്നു. നാട്ടുകാർ വിപുല യാത്രയയപ്പ് നല്‍കാൻ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ശനിയാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. മൃതദേഹം ജന്മനാട്ടില്‍ ഇന്ന് സംസ്‌കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKumaran Vaidyar
News Summary - Kumaran Vaidyar -Kerala News
Next Story