ക്യാമ്പിൽ സഹായവുമായി കുടുംബശ്രീയും ഹരിതകർമ സേനയും
text_fieldsമുഖ്യമന്ത്രി വി.ഡി. സതീശൻ മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽ
ഭക്ഷണം പാചകംചെയ്യുന്ന സ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു
കള്ളാടി: മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവർക്ക് സഹായവുമായി കുടുംബശ്രീയും ഹരിത കർമസേനയും. മേപ്പാടി ഗവ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ സജ്ജമാക്കിയ കമ്യൂണിറ്റി കിച്ചണിൽ കുടുംബശ്രീ പ്രവർത്തകരുടെ സജീവ സാന്നിധ്യമുണ്ട്. കുടുംബശ്രീ സി.ഡി.എസിന്റെയും എ.ഡി.എസിന്റെയും നേതൃത്വത്തിൽ ക്യാമ്പിൽ പുനരധിവസിപ്പിച്ചവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് കൃത്യമായ ഇടപെടലാണ് നടത്തുന്നതെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ കെ.പി. ജയചന്ദ്രൻ അറിയിച്ചു.
ക്യാമ്പിലെ ഭക്ഷണ പാചകം ചെയ്യൽ, വിതരണം ചെയ്യുന്നതിന് സി.ഡി.എസ് പ്രവർത്തകർ സജീവമായി പ്രവർത്തിക്കുന്നു. ക്യാമ്പിലുള്ളവർക്ക് മാനസിക പിന്തുണ നൽകി ആത്മവിശ്വാസം വർധിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ കമ്യൂണിറ്റി കൗൺസിലർമാരുടെ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

