കെ.എസ്.ആർ.ടി.സി സ്ത്രീ സൗജന്യ യാത്ര; ഈ മാസം 30ഓടെ ഓട്ടം നിർത്തുമെന്ന് സ്വകാര്യ ബസുടമകൾ
text_fieldsസുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശനി സർവിസ് കലക് ഷൻ കുറക്കുന്ന സാഹചര്യത്തിൽ ഈ മാസം മുപ്പതോടെ ജില്ലയിലെ സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെക്കുമെന്ന് ബസുടമകളുടെ സംഘടന ഭാരവാഹികൾ അറിയിച്ചു. ‘ജി ഫോം’ പൂരിപ്പിച്ച് ബസുകൾ നിർത്തിയിടാനാണ് തീരുമാനം. അതിനുള്ളിൽ സർക്കാറിന്റെ പ്രായോഗികമായ ഇടപെടലാണ് സംഘടന പ്രതീക്ഷിക്കുന്നത്.ബജറ്റിൽ ബസുകളുടെ ടാക്സ് 50 ശതമാനം സർക്കാർ കുറച്ചത് നല്ല കാര്യമാണ്. പ്രതിദിനം 130 മുതൽ 150 രൂപ വരെയാണ് ഒരു ബസിന് ലാഭം ഉണ്ടാകുന്നത്.
അതേസമയം, സ്ത്രീ യാത്രക്കാർ കയറാൻ മടി കാണിക്കുന്ന സാഹചര്യത്തിൽ 3000 മുതൽ 5000 വരെ രൂപ ഒരു ദിവസം നഷ്ടമുണ്ടാകുന്നുണ്ട്. ഫലത്തിൽ ടാക്സ് കുറച്ചതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.
15 വർഷം മുമ്പാണ് വിദ്യാർഥികളുടെ യാത്ര ചാർജ് പരിഷ്കരിച്ചത്. അതിനുശേഷം യാതൊരു വർധനവും വരുത്തിയിട്ടില്ല. മറ്റു ജില്ലകളിൽ രക്ഷിതാക്കളും ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയും സമവായത്തിലെത്തി വിദ്യാർഥികളുടെ യാത്രാ ചാർജ് കൂട്ടിയിട്ടുണ്ട്. വയനാട്ടിൽ അതുപോലും ഉണ്ടായിട്ടില്ല.
ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് പി.കെ. ഹരിദാസ്, ജനറൽ സെക്രട്ടറി എം.എം. രഞ്ജിത്ത് റാം, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രാജശേഖരൻ, ജില്ല ട്രഷറർ സി.എ. മാത്യു, സി.എ. ഐപ്പ്, ജോർജ് പുൽപ്പാറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

