Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതാമരശ്ശേരി ചുരം...

താമരശ്ശേരി ചുരം പ്രവൃത്തി അന്തിമഘട്ടത്തിൽ; ഇ​ന്നു മു​ത​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി പൂ​ർ​ണ സ​ർ​വി​സ്

text_fields
bookmark_border
ksrtc lakkidi
cancel
camera_alt

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഷ​ട്ടി​ൽ സ​ർ​വി​സ് ബ​സു​ക​ളി​ൽ ക​യ​റു​ന്ന യാ​ത്ര​ക്കാ​ർ. ല​ക്കി​ടി​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

വൈ​ത്തി​രി: ചു​ര​ത്തി​ലെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി. ര​ണ്ടി​ട​ത്തെ സു​ര​ക്ഷ ഭി​ത്തി​യു​ടെ നി​ർ​മാ​ണ​വും ര​ണ്ടി​ട​ങ്ങ​ളി​ലാ​യി 500 മീ​റ്റ​റോ​ളം ടാ​റി​ങ്ങും ഏ​താ​നും സ്ഥ​ല​ങ്ങ​ളി​ൽ ഓ​വു​ചാ​ലു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ളും മാ​ത്ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്.

ചു​ര​ത്തി​ലൂ​ടെ​യു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ് ശ​നി​യാ​ഴ്ച മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ പു​ന​രാ​രം​ഭി​ക്കും. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തു​മൂ​ലം ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി ചു​ര​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ല​ക്കി​ടി മു​ത​ൽ അ​ടി​വാ​രം വ​രെ മി​നി ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഷ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​യി​രു​ന്ന​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ ക​ല​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ചു​ര​ത്തി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ദീ​ർ​ഘ ബ​സ് സ​ർ​വി​സു​ക​ളും പു​ന​രാം​ഭി​ക്കും. ജി​ല്ല​യി​ൽ​നി​ന്ന​്​ കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​ത്ര​മാ​യി​രു​ന്നു പ​ക​ൽ​സ​മ​യ​ത്ത്​ സ​ർ​വി​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്ട​ർ അ​നു​മ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ചു​ര​ത്തി​ലൂ​ടെ നേ​രി​ട്ട് സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് ജി​ല്ല ട്രാ​ൻ​സ്‌​പോ​ർ​ട്ട്​ ഓ​ഫി​സ​ർ പ്ര​ശോ​ഭ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thamarassery Passksrtc
News Summary - ksrtc full service will resumes through thamarassery pass from today
Next Story