കെ.എസ്.ആർ.ടി.സി ബസ് നഗരമധ്യത്തിൽ ബ്രേക്ക്ഡൗണായി
text_fieldsമേപ്പാടി ടൗണിൽ കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക്ഡൗണായതിനെ തുടർന്ന് രൂപപ്പെട്ട
ഗതാഗതക്കുരുക്ക്
മേപ്പാടി: പെരുന്നാളിനോടനുബന്ധിച്ച തിരക്കിന് പുറമേ ടൗണിന്റെ മധ്യഭാഗത്തായി കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക്ഡൗണായതും മേപ്പാടി ടൗണിൽ വ്യാഴാഴ്ച മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.
നാട്ടുകാരിൽ ചിലരും ടൗണിലെ ഡ്രൈവർമാരും രംഗത്തിറങ്ങി ഏറെ പണിപ്പെട്ടാണ് പൂർണ ഗതാഗത സ്തംഭനം ഒഴിവാക്കിയത്. ടൗൺ മധ്യത്തിൽ റോഡ് വീതികുറഞ്ഞ ഭാഗത്താണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക്ഡൗണായത്. ഇതോടെ ആംബുലൻസുൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഏറെനേരം കുടുങ്ങിക്കിടക്കേണ്ടിവന്നു. ഏറെ വാഹനത്തിരക്കുണ്ടായിട്ടും ടൗണിൽ ഒരു പൊലീസുദ്യോഗസ്ഥൻ പോലും ഡ്യൂട്ടിയിലുണ്ടായില്ലെന്നത് പ്രതിഷേധത്തിനിടയാക്കി.
ഒടുവിൽ നാട്ടുകാരിൽ ചിലരും ടൗണിലെ ഏതാനും ഡ്രൈവർമാരും രംഗത്തിറങ്ങി പൊരിവെയിലിൽ ഏറെ പാടുപെട്ടാണ് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്. ഗതാഗതക്കുരുക്ക് ഇപ്പോൾ നിത്യസംഭവമാണ്. ഈസ്റ്റർ, വിഷു, റമദാൻ പെരുന്നാൾ ആഘോഷങ്ങളും ഒഴിവു ദിവസങ്ങളുമായതോടെ വിനോദസഞ്ചാരികളുമായെത്തുന്ന വാഹനങ്ങളുടെ വലിയ തിരക്കാണ് ടൗണിൽ. ചെമ്പ്ര പീക്ക്, തൊള്ളായിരംകണ്ടി, സൂചിപ്പാറ, കാന്തൻപാറ വിനോദസഞ്ചാരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ. നൂറുകണക്കിന് വാഹനങ്ങളാണ് നിത്യവും ഇതുവഴി വരുന്നത്. പ്രാദേശിക വാഹനങ്ങൾ കൂടിയാകുമ്പോൾ തിരക്ക് നിയന്ത്രണാതീതമാവുകയാണ്. ഇതിനിടയിൽ കാൽനടയാത്രക്കാർ പോലും വീർപ്പുമുട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

