Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കത്തികൊണ്ട് ആക്രമിച്ചു പരിക്കേൽപിച്ച സംഭവത്തിൽ പ്രതിക്ക് തടവും പിഴയും

text_fields
bookmark_border
കത്തികൊണ്ട് ആക്രമിച്ചു പരിക്കേൽപിച്ച സംഭവത്തിൽ പ്രതിക്ക് തടവും പിഴയും
cancel
camera_alt

പ്ര​തി രാ​ജേ​ഷ്

സുൽത്താൻ ബത്തേരി: മൂടക്കൊല്ലി സ്വദേശി കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച പ്രതിക്ക് തടവും പിഴയും ശിക്ഷ. പഴുപ്പത്തൂർ അരിവയൽ തെരക്കാട്ടുവയലിൽ വീട്ടിൽ രാജേഷിനെ(43)യാണ് കൽപറ്റ അഡീഷനൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (1) ജഡ്ജി പി. സൈദലവി ശിക്ഷിച്ചത്. വധശ്രമത്തിന് 10 വർഷവും മാരകായുധമുപയോഗിച്ച് പരിക്കേൽപിച്ചതിന് 7 വർഷവും 50000 രൂപ പിഴയടക്കാനുമാണ് ശിക്ഷ വിധിച്ചത്.

2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. അരിവയലിൽ വാടകക്ക് താമസിക്കുകയായിരുന്ന മൂടക്കൊല്ലി സ്വദേശിയായ റെജിയെ പൈസ കടം ചോദിച്ചത് കൊടുക്കാത്തതിലും പ്രതിയുടെ മറ്റൊരു കേസിൽ ജാമ്യം നിൽക്കുന്നത് വിസമ്മതിച്ചതിലുമുള്ള വിരോധത്തിൽ തൊട്ടടുത്ത റൂമിലുണ്ടായിരുന്ന രാജേഷ് കത്തി കൊണ്ട് കഴുത്തിലും ചെവിയുടെ പിറകുഭാഗത്തും വെട്ടി ഗുരുതര പരിക്കേൽപിക്കുകയായിരുന്നു. കേസിലെ വിചാരണക്കിടെ 2025ൽ റെജി ആത്മഹത്യ ചെയ്തിരുന്നു.

അന്നത്തെ മീനങ്ങാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന സി. രാംകുമാറാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - കത്തികൊണ്ട് ആക്രമിച്ചു പരിക്കേൽപിച്ച സംഭവത്തിൽ പ്രതിക്ക് തടവും പിഴയും
Next Story