Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ഫുട്ബാൾ ആവേശത്തിലേക്ക്; സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ് ഇന്നുമുതൽ

text_fields
bookmark_border
വയനാട് ഫുട്ബാൾ ആവേശത്തിലേക്ക്; സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ് ഇന്നുമുതൽ
cancel
camera_alt

സം​സ്ഥാ​ന സീ​നി​യ​ർ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി മ​ര​വ​യ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വ​യ​നാ​ട് ജി​ല്ല ടീം ​പ​രി​ശീ​ല​ന​ത്തി​ൽ 

കൽപറ്റ: കായിക പ്രേമികളിൽ ആവേശം നിറച്ച് സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച മുതൽ മരവയൽ ജില്ല സ്റ്റേഡിയത്തിൽ ആരംഭിക്കും. കേരളത്തിന്റെ സന്തോഷ് ട്രോഫി, നാഷനൽ ഗെയിംസ് ടീമുകളുടെ തെരഞ്ഞെടുപ്പിൽ നിർണായകമാകുന്ന സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനാണ് വയനാട് ഒരുങ്ങുന്നത്. മഴ പെയ്താൽ രാത്രിയിലെ മത്സരങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ആദ്യ ദിവസം മത്സരിക്കുന്നത് നാല് ടീമുകളാണ്. വൈകീട്ട് നാലിനും, രാത്രി ഏഴിനുമായി നടക്കുന്ന മത്സരങ്ങൾക്കായി സ്റ്റേഡിയത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പിലെ ആദ്യദിനം തന്നെ വയനാട് ജില്ല ടീം കളത്തിലിറങ്ങും. വൈകീട്ട് ഏഴിന് പത്തനം തിട്ടയുമായാണ് ആദ്യ മത്സരം. അന്ന് നാല് മണിക്ക് ആദ്യ മത്സരത്തിൽ കണ്ണൂരും ആലപ്പുഴയും ഏറ്റുമുട്ടും.

മത്സരങ്ങൾക്കായി വയനാട് ജില്ല ടീം തീവ്രപരിശീലനത്തിലാണ്. എറണാകുളം സ്വദേശി പ്രിയദർശനാണ് മുഖ്യ പരിശീലകൻ. ഷിജിൽ വർഗീസ്, അർഷക് എന്നിവർ സഹപരിശീലകരായി ഒപ്പമുണ്ട്.

2024 ൽ ജില്ലയിൽ നടന്ന അണ്ടർ 20 സംസ്ഥാന ഫുട്ബാൾ ടൂർണമെന്റിന് ശേഷം ഇത്രയും വലിയൊരു ചാമ്പ്യൻഷിപ്പ് വയനാടിന് ലഭിക്കുന്നത് ആദ്യമാണ്. ആദ്യമത്സരത്തിന് ശേഷം ആറുമണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ. മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം നിർവഹിക്കും.

ധാരാളം ഫുട്ബാൾ ആരാധകരുള്ള ജില്ലയിൽ കാണികളുടെ ഭാഗത്തുനിന്ന് മികച്ച പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala State Senior Football Championship Kicks Off in Wayanad Today
Next Story