Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightKenichirachevron_right‘സമഗ്ര ശിക്ഷ’...

‘സമഗ്ര ശിക്ഷ’ പദ്ധതി:പി.​എം. ശ്രീ​യു​ടെ പേ​രി​ൽ ‘സ​മ​ഗ്ര ശി​ക്ഷ’ ഫ​ണ്ട് ത​ട​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു

text_fields
bookmark_border
‘സമഗ്ര ശിക്ഷ’ പദ്ധതി:പി.​എം. ശ്രീ​യു​ടെ പേ​രി​ൽ ‘സ​മ​ഗ്ര ശി​ക്ഷ’ ഫ​ണ്ട് ത​ട​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു
cancel

തി​രു​വ​ന​ന്ത​പു​രം: പി.​എം. ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ സ​മ​ഗ്ര​ശി​ക്ഷ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഫ​ണ്ട്‌ ത​ട​ഞ്ഞ വി​വാ​ദം നി​ല​നി​ൽ​ക്കെ, പ​ദ്ധ​തി ന​ട​ത്തി​പ്പ് അ​വ​ലോ​ക​ന​ത്തി​ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര​പ്ര​ധാ​ൻ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. ഈ ​മാ​സം 22, 23 തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​നും സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി സ​ജി​ത്ത് ബാ​ബു​വും പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഒ​പ്പി​ട്ട പി.​എം. ശ്രീ ​ക​രാ​റി​ൽ മു​ന്നോ​ട്ടു പോ​കു​ന്ന​തി​ൽ ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട്‌ ന​ൽ​കാ​നി​രി​ക്കെ​യാ​ണ് നി​ർ​ണാ​യ​ക യോ​ഗം കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ളി​ച്ച​ത്.

പി.​എം. ശ്രീ ​ന​ട​പ്പാ​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ വി​വി​ധ വ​ർ​ഷ​ങ്ങ​ളി​ലാ​യി സ​മ​ഗ്ര​ശി​ക്ഷ പ​ദ്ധ​തി​യു​ടെ 1,100 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഫ​ണ്ടാ​ണ് കേ​ന്ദ്രം ത​ട​ഞ്ഞ​ത്. പ​ദ്ധ​തി അ​വ​ലോ​ക​ന​ത്തി​ന് കേ​ന്ദ്രം യോ​ഗം വി​ളി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഷ​യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കും. കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്യു​ന്ന ‘പ്ര​ഗ​തി’ (പ്രോ-​ആ​ക്ടി​വ് ഗ​വേ​ണ​ൻ​സ് ആ​ൻ​ഡ് ടൈം​ലി ഇം​പ്ലി​മെ​ന്റേ​ഷ​ൻ) സം​വി​ധാ​ന​ത്തി​ന്റെ ഭാ​ഗ​മാ​ണ് അ​വ​ലോ​ക​നം. പ​ദ്ധ​തി ന​ട​പ്പാ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​നാ​ണ് അ​വ​ലോ​ക​ന വേ​ദി​യെ​ന്നു ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ മ​ന്ത്രി ഷം​സു​ദ്ദീ​ന് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു. അ​വ​ലോ​ക​ന പ്ര​ക്രി​യ ശ​ക്തി​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര മ​ന്ത്രാ​ല​യം, സം​സ്ഥാ​ന​ത​ലം, ജി​ല്ല​ത​ലം എ​ന്നി​ങ്ങ​നെ ത്രി​ത​ല സം​വി​ധാ​ന​മാ​ണു​ള്ള​ത്.

ജൂ​ലൈ 29ന് ​പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പ്ര​ഗ​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് സം​സ്ഥാ​ന മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച​ത്. സ​മ​ഗ്ര​ശി​ക്ഷ​ക്ക് പു​റ​മെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യാ​യ ‘പി.​എം പോ​ഷ​ൺ’ അ​വ​ലോ​ക​ന​വും ന​ട​ക്കും. കേ​ര​ള​ത്തി​ൽ പി.​എം. ശ്രീ ​രാ​ഷ്ട്രീ​യ വി​വാ​ദം കൂ​ടി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം നി​ർ​ണാ​യ​ക​മാ​ണ്. സ​മ​ഗ്ര​ശി​ക്ഷ ഫ​ണ്ട്‌ ത​ട​യു​ക​യും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കേ​ര​ളം പി.​എം. ശ്രീ​യി​ൽ ഒ​പ്പി​ട്ട​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നു​ശേ​ഷ​മേ മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationsamagra shiksha keralaPM SHRI
News Summary - Samagra Shiksha Fund Blocked
Next Story