Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightKenichirachevron_rightആറു​ വയസ്സുകാരിയെ...

ആറു​ വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക്​ നാലുവർഷം തടവും പിഴയും

text_fields
bookmark_border
rape
cancel

തി​രു​വ​ന​ന്ത​പു​രം: ആ​റു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക് നാ​ലു വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും. ര​ണ്ടാം പ്ര​തി​യാ​യ കു​ട്ടി​യു​ടെ പി​താ​വി​നെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ച്ചു. മ​ല​യി​ൻ​കീ​ഴ് വി​ള​വൂ​ർ​ക്ക​ൽ സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​നെ​യാ​ണ് (51) തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി അ​ധി​ക ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് സ​ർ​ക്കാ​ർ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

2015 മാ​ർ​ച്ച്​ 18 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി സ്കൂ​ളി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പി​താ​വും പ്ര​തി​യും ഒ​രു​മി​ച്ചി​രു​ന്ന്​ മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. പി​താ​വ്​ പു​റ​ത്തേ​ക്കു​പോ​യ സ​മ​യം പ്ര​തി വേ​ഷം മാ​റി​ക്കൊ​ണ്ടി​ര​ു​ന്ന കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു.

ഈ ​സ​മ​യം വീ​ടി​നു മു​ന്നി​ലെ പൊ​തു​ടാ​പ്പി​ൽ വ​സ്ത്രം ക​ഴു​കാ​നെ​ത്തി​യ മൂ​ന്നു സ്ത്രീ​ക​ൾ കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​​ട്ടെ​ത്തി​യ​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കു​ട്ടി​യു​ടെ മാ​താ​വ്​ വീ​ട്ടി​ൽ വ​ന്ന് പി​താ​വി​നെ ശ​കാ​രി​ച്ചെ​ങ്കി​ലും പ്ര​തി​യെ അ​നു​കൂ​ലി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ അ​യാ​ൾ കൈ​ക്കൊ​ണ്ട​ത്. അ​തി​നാ​ലാ​ണ്​ അ​യാ​ളെ​യും പ്ര​തി​യാ​ക്കി​യ​ത്. പേ​ട്ട പൊ​ലീ​സ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ്മോ​ഹ​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - Defendant sentenced to four years in prison for trying to molest six-year-old girl
Next Story