Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഹാ​ട്രിക്ക് അടിക്കാൻ...

ഹാ​ട്രിക്ക് അടിക്കാൻ കേളു, തിരിച്ചുപിടിക്കാൻ യു.ഡി.എഫ്

text_fields
bookmark_border
ഹാ​ട്രിക്ക് അടിക്കാൻ കേളു, തിരിച്ചുപിടിക്കാൻ യു.ഡി.എഫ്
cancel
camera_alt

മാനന്തവാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി

ഒ.ആർ. കേളുവിന്‌ പുളിഞ്ഞാലിൽ നൽകിയ സ്വീകരണം

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ​കൂ​ടി വി​ജ​യ​തീ​ര​മ​ണി​ഞ്ഞ് ഹാ​ട്രി​ക്ക് അ​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് എ​ൽ.​ഡി.​എ​ഫ് ഒ.​ആ​ർ കേ​ള​വി​നെ രം​ഗ​ത്തി​റ​ക്കി​യ​ത്. എ​ന്നാ​ൽ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ ഗം​ഭീ​ര വി​ജ​യ​ത്തി​ന്റെ ക​രു​ത്തി​ൽ ഇ​ത്ത​വ​ണ മ​ണ്ഡ​ലം തി​രി​ച്ചു​പ​ടി​ക്കാ​നു​ള്ള പ​ട​പ്പു​റ​പ്പാ​ടി​ലാ​ണ് യു.​ഡി.​എ​ഫ്. പൊ​തു​പ്ര​വ​ര്‍ത്ത​ക​യാ​യും ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ലും ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഉ​ഷ വി​ജ​യ​നാ​ണ് അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി. 2005 മു​ത​ല്‍ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ച്ച ഉ​ഷ വി​ജ​യ​ൻ ഒ​രി​ക്ക​ൽ​പോ​ലും തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല. ശ​ക്തി തെ​ളി​യി​ക്കാ​ൻ എ​ൻ.​ഡി.​എ ശ്യാം ​രാ​ജി​നെ രം​ഗ​ത്തി​റ​ക്കി സ​ജീ​വ​മാ​യു​ണ്ട്.

യു.​ഡി.​എ​ഫി​ന് പൊ​തു​വേ മു​ൻ​തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​മാ​ണ് മാ​ന​ന്ത​വാ​ടി. 2011ൽ ​യു.​ഡി.​എ​ഫി​ന്റെ പി.​കെ. ജ​യ​ല​ക്ഷ്മി എ​ൽ.​ഡി.​എ​ഫി​ന്റെ കെ.​സി. കു​ഞ്ഞി​രാ​മ​നെ​തി​രെ 12,000ത്ത​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. അ​വ​ർ മ​ന്ത്രി​യു​മാ​യി. പി​ന്നീ​ട് 2016ൽ 1703 ​വോ​ട്ടു​ക​ൾ​ക്ക് ജ​യ​ല​ക്ഷ്മി​യെ അ​ട്ടി​മ​റി​ച്ചാ​ണ് ഒ.​ആ​ർ. കേ​ളു​വി​ലൂ​ടെ എ​ൽ.​ഡി.​എ​ഫ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്. ത​ന്റെ ജ​ന​കീ​യ​പ​രി​വേ​ഷം പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ച കേ​ളു 2021ൽ 9282 ​വോ​ട്ടു​ക​ൾ​ക്ക് വീ​ണ്ടും ജ​യ​ല​ക്ഷ്മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​വ​സാ​ന ഒ​ന്ന​ര​വ​ർ​ഷം പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി​യു​മാ​യി. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞും ജ​ന​കീ​യ സ്വീ​കാ​ര്യ​ത ഉ​യ​ർ​ത്തി​യു​മാ​ണ് ഇ​ത്ത​വ​ണ അ​ദ്ദേ​ഹം ജ​ന​വി​ധി തേ​ടു​ന്ന​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ മി​ന്നും ജ​യ​ത്തി​ന്റെ ആ​ത്മ​വി​ശ്വ​സ​ത്തി​ലും ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ആ​ത്മ​ബ​ല​ത്തി​ലാ​ണ് ഉ​ഷ വി​ജ​യ​ൻ ഗോ​ദ​യി​ലു​ള്ള​ത്. ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ള്ള​മു​ണ്ട, തൊ​ണ്ട​ർ​നാ​ട് പ​ന​മ​രം പ​ഞ്ചാ​യ​ത്തു​ക​ളും മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും യു.​ഡി.​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചി​രു​ന്നു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ, ത​വി​ഞ്ഞാ​ൽ, എ​ട​വ​ക പ​ഞ്ചാ​യ​ത്തു​ക​ൾ നി​ല​നി​ർ​ത്തു​ക​യും​ചെ​യ്ത അ​വ​ർ​ക്ക് വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​മു​ണ്ട്. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണ് എ​ൽ.​ഡി.​എ​ഫി​ന് ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യ​ത്. നാ​ല് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ൽ മൂ​ന്ന് ഡി​വി​ഷ​നു​ക​ളും യു.​ഡി.​എ​ഫി​​നൊ​പ്പ​മാ​ണ്. അ​സ്വാ​ര​സ്യ​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണ് യു.​ഡി.​എ​ഫ് ഇ​ത്ത​വ​ണ പ്ര​ചാ​ര​ണ രം​ഗ​ത്തു​ള്ള​തെ​ന്ന സ​വി​ശേ​ഷ​ത​യു​ണ്ട്.

ച​ർ​ച്ച വി​ഷ​യ​ങ്ങ​ൾ ഇ​ങ്ങ​നെ:

2011ലാ​ണ് പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ​മാ​യി (എ​സ്.​ടി) മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം രൂ​പ​വ​ത്ക​രി​ച്ച​ത്. ഗോ​ത്ര വ​ർ​ഗ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ട്. മ​ണ്ഡ​ല​ത്തി​ന്റെ മു​ൻ​കാ​ല ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ ഇ​ട​തി​നും വ​ല​തി​നും സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യാ​ണി​ത്. റോ​ഡ് വി​ക​സ​ന​വും വ​യ​നാ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​മെ​ല്ലാം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ.​ഡി.​എ​ഫ്. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ശ്ന​ങ്ങ​ളും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും വി​ല​ക്ക​യ​റ്റ​വും വ​ന്യ​മൃ​ഗ​ശ​ല്യ​വു​മെ​ല്ലാം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് വി​ല​യി​രു​ത്ത​ൽ. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​രു​മു​ന്ന​ണി​ക​ളോ​ടു​മു​ള്ള എ​തി​ർ​പ്പും ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ൻ.​ഡി.​എ.

10 വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ചാ​ര​ണ വി​ഷ​യ​മാ​കു​ന്നു​ണ്ട്. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ കൃ​ഷി ന​ശി​ച്ച​തും നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ​തും കൃ​ഷി ന​ശി​പ്പി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ഫെ​ൻ​സി​ങ്ങ് അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ളു​ന്ന​തും ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. അ​തേ​സ​മ​യം, മു​ണ്ട​ക്കൈ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വ​യ​നാ​ട് ടൗ​ൺ​ഷി​പ് നി​ർ​മി​ച്ച് ന​ൽ​കി​യ​തും റോ​ഡും പാ​ല​വു​മ​ട​ക്കം അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ​ദ്ധ​തി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ കൊ​ണ്ടു​വ​ന്ന​തും എ​ൽ.​ഡി.​എ​ഫി​ന്റെ നേ​ട്ട​മാ​ണ്.

ഒ.​ആ​ർ. കേ​ളു (എ​ൽ.​ഡി.​എ​ഫ്)

പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പി​ന്നാ​ക്ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​യും സി.​പി.​എം സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​ണ് ഒ.​ആ​ർ. കേ​ളു. 2016ൽ ​പി.​കെ ജ​യ​ല​ക്ഷ്മി​യെ അ​ട്ടി​മ​റി​ച്ചാ​ണ് കേ​ളു​വി​ലൂ​ടെ എ​ൽ.​ഡി.​എ​ഫ് മ​ണ്ഡ​ലം പി​ടി​ച്ച​ത്. 2021ൽ 9,282 ​വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ മ​ണ്ഡ​ലം നി​ല​നി​ർ​ത്തി. ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി (എ.​കെ.​എ​സ്) മു​ൻ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്റും ആ​ദി​വാ​സി അ​ധി​കാ​ർ രാ​ഷ്ട്രീ​യ മ​ഞ്ച് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. 10 വ​ർ​ഷം തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും അ​ഞ്ച് വ​ർ​ഷം അം​ഗ​വു​മാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി.

ഡി.​വൈ.​എ​ഫ്.​ഐ​യി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്കം. സി.​പി.​എം കാ​ട്ടി​ക്കു​ളം ലോ​ക്ക​ൽ ക​മ്മി​റ്റി, മാ​ന​ന്ത​വാ​ടി ഏ​രി​യ ക​മ്മി​റ്റി, വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി, ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം, കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മം സം​ബ​ന്ധി​ച്ച സ​മി​തി ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. കാ​ട്ടി​ക്കു​ളം ഓ​ല​ഞ്ചേ​രി പു​ത്ത​ൻ​മി​റ്റം രാ​മ​ന്റെ​യും പ​രേ​ത​യാ​യ അ​മ്മു​വി​ന്റെ​യും മ​ക​ൻ. ഭാ​ര്യ: പി.​കെ ശാ​ന്ത. മ​ക്ക​ൾ: മി​ഥു​ന (ബീ​റ്റ് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ), ഭാ​വ​ന (വി​ദ്യാ​ർ​ഥി).

മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ഷ വി​ജ​യ​ൻ നീ​ര​ട്ടാ​ടി​യി​ൽ പ്ര​ചാ​ര​ണ​ത്തി​ൽ

ഉ​ഷ വി​ജ​യ​ന്‍ (യു.​ഡി.​എ​ഫ്)

2005 മു​ത​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​യാ​ണ് 45 കാ​രി​യാ​യ ഉ​ഷ വി​ജ​യ​ൻ. 2005-2010 കാ​ല​ഘ​ട്ട​ത്തി​ല്‍ എ​ട​വ​ക പ​ഞ്ചാ​യ​ത്ത് അം​ഗം, 2010-2015 വ​ര്‍ഷ​ത്തി​ല്‍ വ​യ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​ൻ, 2015-2020 വ​ര്‍ഷ​ത്തി​ല്‍ എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, 2020-2025 വ​ര്‍ഷ​ത്തി​ല്‍ എ​ട​വ​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്ക​ല്‍ ബ്ലോ​ക്ക് ഡി​വി​ഷ​നി​ല്‍നി​ന്ന് വി​ജ​യി​ച്ചു.

പ​ടി​ഞ്ഞാ​റ​ത്ത​റ പ​തി​നാ​റാം​മൈ​ല്‍ ചു​ണ്ട​ക്ക​ണ്ടി ശാ​ന്ത-​അ​ണ്ണ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി 1980 ജ​നു​വ​രി ഒ​ന്നി​ന് ജ​ന​നം. ആ​ദി​വാ​സി കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, എ​ട​വ​ക മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്, മ​ഹി​ള കോ​ണ്‍ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി, യൂ​ത്ത്‌ കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചു. എ​ട​വ​ക എ​ള്ളു​മ​ന്ദം വി​ജ​യ​ന്‍ കു​ട്ടോം​ന​ട​യാ​ണ് ഭ​ര്‍ത്താ​വ്. ഇ​ന്ത്യ​ന്‍ റി​സ​ര്‍വ് ബ​റ്റാ​ലി​യ​നി​ല്‍ ക​മാ​ന്‍ഡോ​യാ​യ അ​ഭ​യ്കൃ​ഷ്ണ കെ. ​വി​ജ​യ്, വി​ദ്യാ​ര്‍ഥി​യാ​യ വി​വേ​കാ​ന​ന്ദ് എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി

പി. ​ശ്യാം​രാ​ജ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ​ന​മ​ര​ത്തെ

കോ​ളി​മ​ര​ച്ചോ​ട്ടി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ന്നു

പി. ​ശ്യാം​രാ​ജ് (എ​ൻ.​ഡി.​എ)

ബി.​ജെ.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ഇ​ടു​ക്കി മു​ള്ള​രി​ങ്ങാ​ട്ട് സ്വ​ദേ​ശി​യു​മാ​ണ് പി. ​ശ്യാം​രാ​ജ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ചാ​ന​ല്‍ ച​ര്‍ച്ച​ക​ളി​ലൂ​ടെ​യും സു​പ​രി​ചി​ത​ൻ. എ.​ബി.​വി.​പി​യി​ലൂ​ടെ പൊ​തു​രം​ഗ​ത്ത് എ​ത്തി​യ ശ്യാം ​രാ​ജ് 2010 മു​ത​ല്‍ പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ക്കാ​ർ​ക്കി​ട​യി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്നു. 2016ല്‍ ​ടെ​ക്‌​നോ​ള​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ക്കും വി​ദ്യാ​ര്‍ഥി​ദ്രോ​ഹ​ങ്ങ​ള്‍ക്കു​മെ​തി​രേ ന​ട​ത്തി​യ സ​മ​ര​ത്താ​ൽ ശ്ര​ദ്ധേ​യ​ൻ.

സ്വാ​ശ്ര​യ കോ​ള​ജ് കാ​ര്യ​ത്തി​ലെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ക്കെ​തി​രെ കാ​സ​ര്‍കോ​ടു മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ 45 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്ന​ര​മാ​സം ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

എ.​ബി.​വി.​പി സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ടി, ദേ​ശീ​യ സ​മി​തി​യം​ഗം, യു​വ​മോ​ര്‍ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി, ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFKerala Assembly Election 2026O R Kelu
News Summary - Kelu to score a hat-trick, UDF to regain
Next Story