Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅങ്ങനെ...

അങ്ങനെ ഒരവധിക്കാലത്ത്​...

text_fields
bookmark_border
അങ്ങനെ ഒരവധിക്കാലത്ത്​...
cancel
camera_alt

കരുണാകരൻ ചെറുകര

വെള്ളമുണ്ട: അധ്യാപനത്തിനൊപ്പം ശബ്​ദ ഗാംഭീര്യംകൊണ്ടും സ്വരവിന്യാസത്തിലെ ആരോഹണാവരോഹണങ്ങൾകൊണ്ടും എണ്ണമറ്റ റേഡിയോ നാടകങ്ങളിലൂടെ അഞ്ചര പതിറ്റാണ്ടുകാലം ഗ്രാമ ഭവനങ്ങളിലെ രാത്രികളെ സജീവമാക്കിയ കരുണാകരൻ ചെറുകര 83​െൻറ നിറവിലും നിറചിരിയുമായി വ്യത്യസ്തനാവുന്നു. കോഴിക്കോട് റേഡിയോ നിലയത്തിലെ എ ക്ലാസ് ആർട്ടിസ്​റ്റ് ആയ കരുണാകരൻ ചെറുകര വെള്ളമുണ്ട എ.യു.പി സ്കൂളിലെ ആദ്യകാല അധ്യാപകരിലൊരാളാണ്.

ദൃശ്യമാധ്യമങ്ങൾ സജീവമാകുന്നതിനു മുമ്പേ റേഡിയോയിലെ അദൃശ്യ ശബ്​ദ സാന്നിധ്യംകൊണ്ട് അരനൂറ്റാണ്ടിലേറെ കാലം കരുണാകരൻ ചെറുകര സജീവമായിരുന്നു. സ്കൂൾ കലാമേളകളിലും കായിക മത്സരവേദികളിലും ഈ ഘനഗാംഭീര്യ സ്വരം അടുത്തകാലം വരെ കാതുകൾകൊണ്ടറിഞ്ഞവരാണ്​ ഏറെയും. വയനാടി​െൻറ ഗതകാല പുരാവൃത്തങ്ങൾ ഇത്രമേൽ ഹൃദിസ്ഥമായ മറ്റൊരാൾ അധികമുണ്ടാവില്ല. ഇദ്ദേഹത്തി​െൻറ ക്ലാസ് മുറികളിലൂടെ അറിവുതേടി കടന്നുപോയ തലമുറകളുടെ എണ്ണവും നിരവധിയാണ്.

ചെറുകര നായർ തറവാട്ടിൽ ശങ്കരൻ എന്ന മൂപ്പിൽ നായരുടെയും ആലഞ്ചേരി തറവാട്ടിലെ കല്യാണിയമ്മയുടെയും മകനായി 1932ൽ ജനനം. പ്രഗല്​ഭനായ അധ്യാപകനും അരങ്ങിൽ അത്ഭുതങ്ങൾ സൃഷ്​ടിക്കുന്ന നടനുമായ അദ്ദേഹം വെള്ളമുണ്ട എ.യു.പിയിലെ എ.കെ.എൻ എന്ന ചുരുക്കപ്പേരിലാണ് അ​റിയപ്പെടുന്നത്. പാലക്കാട്ടെ അധ്യാപന പരിശീലന കാലമാണ് കലാരംഗത്തേക്കുള്ള അരങ്ങേറ്റത്തിനു നിമിത്തമായത്. പിൽക്കാലത്ത് ജി. ശങ്കരപ്പിള്ളയുടെയും സി.എൻ. ശ്രീകണ്ഠൻ നായരുടെയും നാടകക്കളരികളിലെ ശിക്ഷണം വഴിത്തിരിവായി.

1962 മുതലാണ് റേഡിയോ നാടകങ്ങളിൽ ശബ്​ദ സാന്നിധ്യമായി ഈ അധ്യാപകൻ പ്രത്യക്ഷനായത്. ഇരുനൂറിലേറെ നാടകങ്ങളിൽ ത​െൻറ അനുഗൃഹീത ശബ്​ദ സാന്നിധ്യമുണ്ടായി. 2017 സെപ്റ്റംബർ വരെ അഞ്ചരപ്പതിറ്റാണ്ടു നീണ്ടുനിന്നു ആ ശബ്​ദഘോഷം. 83ാം വയസ്സിൽ ചെറുകരയിലെ ശ്രീനിലയത്തിൽ ഭാര്യ പത്മാവതിയമ്മക്കും ഇളയ മകൾ ഭാവനക്കുമൊപ്പം വിശ്രമ ജീവിതത്തിലാണ് കരുണാകരൻ മാസ്​റ്റർ. വംശനാശം വന്നുകൊണ്ടിരിക്കുന്ന ആയുർവേദ മരുന്നു ചെടികളെ നട്ടുവളർത്തി സംരക്ഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karunakaranwayanadworld teachers day
Next Story