കൽപറ്റ: കെ-റെയിൽ കുറ്റി സ്ഥാപിക്കുന്നതിൽനിന്നുള്ള സർക്കാറിന്റെ പിന്മാറ്റം പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും ഒരുമിച്ചുള്ള ജനകീയ സമരത്തിന്റെ വിജയമാണെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ പ്രതിഷേധ പ്രകടനവും സദസ്സും സംഘടിപ്പിച്ചു.
പ്രതിഷേധ സദസ്സ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സിജു പൗലോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഹർഷൽ കൊന്നാടൻ, ഗൗതം ഗോകുൽദാസ്, ഡിന്റോ ജോസ്, സിറിൽ ജോസ്, ഷിജു ഗോപാലൻ, കെ. നൗഫൽ, ലിറാർ പാറളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.