Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_right19 ഗ്രാം...

19 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
19 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel

കൽപ്പറ്റ: 19.516 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വയനാട് പടിഞ്ഞാറത്തറയിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി കാരക്കാമല പുഴക്കൽ റാഷിദ് (28) ആണ് പിടിയിലായത്.

സമാന കേസുകളിൽ ഇയാൾ നേരത്തെയും പിടിയിലായിരുന്നു. കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് എക്സൈസ് ഇൻറലിജൻസും ചേർന്നാണ് പരിശോധന നടത്തിയത്.

സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യം എക്സൈസ് പരിശോധിച്ചു വരികയാണ്.

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. സജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)ജി. അനിൽകുമാർ, പ്രിവന്റ്റ്റീവ് ഓഫീസർ പി. കൃഷ്ണൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി. എസ്, വൈശാഖ് വി.കെ, അനീഷ് ഇ.ബി, അനന്തു മാധവൻ, സൂര്യ കെ.വി, ഡ്രൈവർമാരായ പ്രസാദ്, അൻവർ കളോളി എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug casearrest
News Summary - youth arrested with MDMA
Next Story