മൂപ്പൈനാട്ടിൽ കാട്ടാനശല്യം രൂക്ഷം
text_fieldsകൽപറ്റ: മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പാടിവയല്‍, ആപ്പാളം, വേടന്കോളനി, പുതിയപാടി, കാടാശ്ശേരി പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ ദുരിതത്തില്‍.വർധിച്ചു വരുന്ന വന്യജീവി ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് വടുവഞ്ചാല്‍ കിസാന്‍ ജ്യോതി ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് ടി. ഹരിദാസന്, സെക്രട്ടറി സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കുരങ്ങ്, പന്നി, കാട്ടാട്, മയില്‍, ആന, പുലി എന്നിവയുടെ ശല്യം വടുവഞ്ചാല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലുണ്ട്. വനം വകുപ്പ് അധികാരികളെ അറിയിച്ചാലും ശാശ്വത പരിഹാരം ഉണ്ടാവുന്നില്ല. കാടിനുള്ളില്‍ വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ തീറ്റ, കുടിവെള്ളം എന്നിവ സജ്ജീകരിച്ചാല്‍ വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് ഒഴിവാക്കാനാവും.
ഈ പദ്ധതികള്‍ ഇരുളത്തും, തിരുനെല്ലി പഞ്ചായത്തിലും മാതൃകയായി നടപ്പില്‍ വരുത്തിയിട്ടുണ്ട്.

