Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകാര്‍ഷിക സംസ്‌കാരം...

കാര്‍ഷിക സംസ്‌കാരം വളര്‍ത്താൻ 'ഞങ്ങളും കൃഷിയിലേക്ക്'

text_fields
bookmark_border
കാര്‍ഷിക സംസ്‌കാരം വളര്‍ത്താൻ ഞങ്ങളും കൃഷിയിലേക്ക്
cancel
camera_alt

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടത്തുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി നിർവഹിക്കുന്നു

Listen to this Article

കൽപറ്റ: കൃഷിയെ അഭിമാനമായി കാണുന്ന ജനതയെ വാര്‍ത്തെടുക്കുന്നതുവഴി കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത നേടാന്‍ സാധിക്കുമെന്ന് വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടത്തുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളില്‍ കാര്‍ഷിക അവബോധം, കാര്‍ഷിക സംസ്‌കാരം എന്നിവ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയാണിത്. ഓരോ വീടുകളിലും കൃഷി വ്യാപിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയാണിത്.

എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പച്ചക്കറിത്തൈ വിതരണം ജില്ല കലക്ടര്‍ എ. ഗീത നിർവഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.എഫ്. ഷേര്‍ലി പദ്ധതി വിശദീകരിച്ചു.

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ഉഷ തമ്പി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിജോള്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ.ടി) ജി. മുരളീധര മേനോന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് മത്തായി, ആര്‍.എ.ആര്‍.എസ് അമ്പലവയല്‍ അസോസിയറ്റ് ഡയറക്ടര്‍ ഡോ. കെ. അജിത് കുമാര്‍, കെ.വി.കെ അസോസിയേറ്റ് പ്രഫസര്‍ എന്‍.ഇ. സഫിയ, ജില്ല കാര്‍ഷിക വികസന സമിതി അംഗം ഡോ. അമ്പി ചിറയില്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agrarian culture
News Summary - 'We too go into agriculture' scheme to cultivate agrarian culture
Next Story