Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവയനാട് പൊലീസിന്റെ...

വയനാട് പൊലീസിന്റെ മൊബൈൽ ഹണ്ട്; രണ്ടാഴ്ചക്കിടെ വീണ്ടെടുത്തത് 43 മൊബൈല്‍ ഫോണുകള്‍

text_fields
bookmark_border
വയനാട് പൊലീസിന്റെ മൊബൈൽ ഹണ്ട്; രണ്ടാഴ്ചക്കിടെ വീണ്ടെടുത്തത് 43 മൊബൈല്‍ ഫോണുകള്‍
cancel
camera_alt

പ്രതീകാത്മക ചിത്രം

ക​ല്‍പ​റ്റ: വ​യ​നാ​ട് പൊ​ലീ​സി​ന്റെ സ്‌​പെ​ഷ​ൽ ഡ്രൈ​വി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ര​ണ്ടാ​ഴ്ച​ക്കി​ടെ തി​രി​ച്ചെ​ടു​ത്ത് ഉ​ട​മ​സ്ഥ​ര്‍ക്ക് കൈ​മാ​റി​യ​ത് ന​ഷ്ട​പ്പെ​ട്ട 43 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​രു​ൺ കെ. ​പ​വി​ത്ര​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫെ​ബ്രു​വ​രി 20 മു​ത​ൽ മാ​ർ​ച്ച് ഏ​ഴു​വ​രെ ന​ട​ത്തി​യ ഡ്രൈ​വി​ലാ​ണ് ഇ​ത്ര​യും ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

2019 മു​ത​ൽ ഇ​തു​വ​രെ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി വീ​ണ്ടെ​ടു​ത്ത് ഉ​ട​മ​സ്ഥ​ര്‍ക്ക് കൈ​മാ​റി​യ​ത് ന​ഷ്ട​പ്പെ​ട്ട 367മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ്. സി.​ഇ.​ഐ.​ആ​ര്‍ (CEIR) പോ​ര്‍ട്ട​ലി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്റ്റേ​ഷ​നി​ലാ​ണ് കൂ​ടു​ത​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി ന​ല്‍കി​യ​ത്. 56 ഫോ​ണു​ക​ളാ​ണ് അ​വ​ര്‍ ഉ​ട​മ​സ്ഥ​ര്‍ക്ക് കൈ​മാ​റി​യ​ത്. ക​ൽ​പ​റ്റ 49, പു​ൽ​പ​ള്ളി 43, മേ​പ്പാ​ടി 28 ഫോ​ണു​ക​ളും ഉ​ട​മ​സ്ഥ​ര്‍ക്ക് കൈ​മാ​റി. ന​ഷ്ട​പ്പെ​ട്ട ഫോ​ണു​ക​ള്‍ ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തും നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള പൊ​ലീ​സി​ന്റെ www.ceir.gov.in വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നാ​ല്‍ ന​ഷ്ട​മാ​യ ഫോ​ണി​ല്‍ സിം ​മാ​റ്റി​യി​ടു​മ്പോ​ള്‍ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ക്കും. മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട വി​വ​രം സി.​ഇ.​ഐ.​ആ​ര്‍ പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ൽ ഫോ​ൺ തി​രി​കെ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ടാ​ല്‍ ചെ​യ്യേ​ണ്ട​ത്; എ​ത്ര​യും വേ​ഗം പൊ​ലീ​സി​ല്‍ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക.

കേ​ര​ള പൊ​ലീ​സി​ന്റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ആ​പ്പാ​യ പൊ​ല്‍-​ആ​പ്പ് (POL-APP) വ​ഴി​യോ തു​ണ വെ​ബ്പോ​ര്‍ട്ട​ല്‍ വ​ഴി​യോ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ടോ പ​രാ​തി ന​ല്‍കാം. പ​രാ​തി​യി​ല്‍ ഫോ​ണി​ന്റെ IMEI ന​മ്പ​ര്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം.

സിം ​കാ​ര്‍ഡി​ന്റെ ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ടു​ക്കു​ക.

www.ceir.gov.in വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക വ​ഴി ന​ഷ്ട​പ്പെ​ട്ട ഫോ​ണ്‍ ബ്ലോ​ക്ക് ചെ​യ്യാം.

ഈ ​വെ​ബ്സൈ​റ്റി​ല്‍ ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ബ​ട്ട​നി​ല്‍ Block Stolen/Lost Mobile എ​ന്ന ഓ​പ്ഷ​ന്‍ കാ​ണാം. അ​തി​ല്‍ പ​രാ​തി​യു​ടെ കോ​പ്പി, തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഏ​തെ​ങ്കി​ലും, ഫോ​ണ്‍ വാ​ങ്ങി​യ​തി​ന്റെ ഇ​ന്‍വോ​യ്സ് തു​ട​ങ്ങി​യ രേ​ഖ​ക​ളു​ടെ പി​ന്‍ബ​ല​ത്തോ​ടെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചാ​ല്‍ വൈ​കാ​തെ​ത​ന്നെ ഐ.​എം.​ഇ.​ഐ ന​മ്പ​ര്‍ (മൊ​ബൈ​ല്‍ ന​മ്പ​ര്‍) ബ്ലോ​ക്ക് ചെ​യ്യ​പ്പെ​ടും. പി​ന്നീ​ട് ഒ​രു സിം ​കാ​ര്‍ഡും ഈ ​ഫോ​ണി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ക​യി​ല്ല. ഫോ​ണ്‍ ഈ ​രീ​തി​യി​ല്‍ ബ്ലോ​ക്ക് ചെ​യ്താ​ല്‍പോ​ലും അ​ത് ട്രാ​ക്ക് ചെ​യ്യാ​ന്‍ പൊ​ലീ​സി​ന് സാ​ധി​ക്കും. ഇ​ങ്ങ​നെ​യു​ള്ള അ​പേ​ക്ഷ​യി​ല്‍ ഒ​രു റി​ക്വ​സ്റ്റ് ഐ.​ഡി ല​ഭി​ക്കും. ഈ ​റി​ക്വ​സ്റ്റ് ഐ.​ഡി ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷ​യു​ടെ സ്റ്റാ​റ്റ​സ് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്കാം. ന​ഷ്ട​പ്പെ​ട്ട ഫോ​ണ്‍ തി​രി​ച്ച് കി​ട്ടി​യാ​ല്‍ www.ceir.gov.in വെ​ബ്സൈ​റ്റി​ല്‍ ത​ന്നെ അ​ണ്‍ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ബ​ട്ട​ന്‍ കാ​ണാം. ഇ​ത് ക്ലി​ക്ക്ചെ​യ്ത് റി​ക്വ​സ്റ്റ് ഐ.​ഡി ന​ല്‍കി​യ​തി​ന് ശേ​ഷം അ​ണ്‍ബ്ലോ​ക്ക് ചെ​യ്യാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കി സ​ബ്മി​റ്റ് ചെ​യ്യാം. അ​ണ്‍ബ്ലോ​ക്ക് ചെ​യ്ത ഫോ​ണി​ല്‍ പി​ന്നീ​ട് സിം​കാ​ര്‍ഡ് ഇ​ട്ട് ഉ​പ​യോ​ഗി​ക്കാം.

ന​ഷ്ട​മാ​യ സ്മാ​ര്‍ട്ട് ഫോ​ണി​ല്‍ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ ഡി​ലീ​റ്റ് ചെ​യ്യാ​ന്‍ https://www.google.com/android/find/ എ​ന്ന ഗൂ​ഗി​ള്‍ ലി​ങ്ക് ഉ​പ​യോ​ഗി​ക്കാം. ന​ഷ്ട​മാ​യ ഫോ​ണി​ല്‍ സൈ​ന്‍ ഇ​ന്‍ ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​ക്കൗ​ണ്ട് ലോ​ഗി​ന്‍ വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ഈ ​പേ​ജി​ല്‍ ലോ​ഗി​ന്‍ ചെ​യ്യു​ക. ഫോ​ണ്‍ റി​ങ്ങ് ചെ​യ്യി​ക്കാ​നും ലോ​ക്ക് ചെ​യ്യു​വാ​നു​മു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ ഈ ​പേ​ജി​ല്‍ കാ​ണാ​ന്‍ ക​ഴി​യും. ‘ഇ​റേ​സ് ഡി​വൈ​സ്’ ഓ​പ്ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി ഡി​ലീ​റ്റ് ചെ​യ്യാ​നും സം​വി​ധാ​ന​മു​ണ്ട്. ന​ഷ്ട​പ്പെ​ട്ട ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ച്ച ഗൂ​ഗി​ള്‍ അ​ക്കൗ​ണ്ട് സൈ​ന്‍ ഇ​ന്‍ ചെ​യ്തി​രു​ന്നാ​ല്‍ മാ​ത്ര​മേ ഈ ​സേ​വ​നം ല​ഭ്യ​മാ​വു​ക​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Phone missingPolicePhone theftWayanad
News Summary - Wayanad Police's mobile hunt; 43 mobile phones recovered in two weeks
Next Story