Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിയെ നടന്ന് തോൽപ്പിച്ച് വാക്കത്തൺ

text_fields
bookmark_border
തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ വാക്കത്തൺ ശ്രദ്ധേയമായി
ലഹരിയെ നടന്ന് തോൽപ്പിച്ച് വാക്കത്തൺ
cancel

കൽപറ്റ: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ വാക്കത്തോൺ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പൊലീസ് ഉദ്യോഗസ്ഥരും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരും അണിനിരന്ന വാക്കത്തോണന്റെ ഫ്ലാഗ് ഓഫ് കൽപറ്റ സിവിൽ പരിസരത്ത് ജില്ല പൊലീസ് മേധാവി എസ്. ദേവമനോഹർ നിർവഹിച്ചു. അദ്ദേഹം കൊളുത്തി കൊടുത്ത ദീപശിഖയുമായി വാക്കത്തൺ പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന്, ജില്ല പൊലീസ് മേധാവി ലഹരി വിരുദ്ധ സന്ദേശം നൽകി. വിവിധ കലാപരിപാടികൾ, ജി.എച്ച്. എസ്.എസ് കാട്ടികുളം, ഡി പോൾ പബ്ലിക് സ്കൂൾ കൽപറ്റ, ഡോൺ ബോസ്കോ കോളജ് ബത്തേരി, എൻ.എം.എസ്.എം ഗവ. കോളജ് കൽപറ്റ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, കരാത്തേ, ജി.ജി കളരി സംഘത്തിന്റെ കളരി തുടങ്ങിയവ അരങ്ങേറി.

ജില്ലാ അഡിഷനൽ എസ്.പി എൻ.ആർ. ജയരാജ്‌, മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്, ഡിവൈ.എസ്.പി.മാരായ എം.എം. അബ്ദുൽ കരീം, എം.പി. രാജേഷ്, കെ.പി. സുരേഷ്ബാബു, ഷജു ജോസഫ്, കെ.ജി. പ്രവീൺ കുമാർ, ടി. അഗസ്റ്റിൻ, കൽപറ്റ മുനിസിപ്പൽ ചെയർമാൻ വിശ്വനാഥൻ, നാർകോടിക് സെൽ ഐ.പി വി. സിജിത്‌, കൽപറ്റ സി.ഐ എസ്.എച്ച്. ഒ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. മറ്റു പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, എസ്.പി.സി കാഡറ്റുകൾ, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സാമൂഹിക രാഷ്ട്രീയ സംസ്കാരിക രംഗത്തുള്ളവർ തുടങ്ങിയവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wayanad Police Organizes Anti-Drug Walkathon in Kalpetta to Raise Awareness
Next Story