മിസ്റ്റർ ഇന്ത്യ മത്സരത്തിലേക്ക് വയനാട് സ്വദേശിയും
text_fieldsജാസിർ തുർക്കി
കൽപറ്റ: മിസ്റ്റർ ഇന്ത്യ മത്സരത്തിലേക്ക് സെലക്ഷൻ നേടി വയനാട് സ്വദേശി ജാസിർ തുർക്കിയും. ഇത്തവണ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്ത് മുട്ടിൽ സ്വദേശിയായ ജാസിർ മാറ്റുരക്കും.
ഡിസംബർ 23ന് തൃശൂരിൽ നടന്ന സെലക്ഷൻ ട്രയൽസിൽ ആണ് 75 കിലോ കാറ്റഗറിയിൽ ജാസിർ തുർക്കി സെലക്ഷൻ നേടിയത്. വർഷങ്ങൾക്കുശേഷമാണ് മിസ്റ്റർ ഇന്ത്യ മത്സരത്തിൽ വയനാട്ടിൽനിന്ന് പ്രതിനിധി പങ്കെടുക്കുന്നത്. കൽപറ്റ സിവിൽ സ്റ്റേഷൻ പരിസരത്തു പ്രവർത്തിക്കുന്ന ഫൈറ്റ് ക്ലബ് ജിമ്നേഷ്യത്തിലെ മുഖ്യ പരിശീലകൻ കൂടിയാണ് ജാസിർ.
ജനുവരി ആറു മുതൽ എട്ടുവരെ തെലങ്കാനയിൽ നടക്കുന്ന മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിരക്കിലാണിപ്പോൾ ജാസിർ.ദുബൈയിലെ പ്രശസ്ത ട്രെയിനറും കാസർകോട് സ്വദേശിയുമായ ഷാജി ചിറയിൽ ആണ് ജാസിറിെൻറ പരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

