വയനാട്ടിൽ നില മെച്ചപ്പെടുത്തി എൻ.ഡി.എ
text_fieldsകൽപറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ എൻ.ഡി.എ നില മെച്ചപ്പെടുത്തി. ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ മത്സരിച്ച കൽപറ്റയിൽ 19,175 വോട്ടാണ് അദ്ദേഹം നേടിയത്. കഴിഞ്ഞ തവണ ലഭിച്ച 14,113 വോട്ടിനേക്കാൾ 5062 വോട്ട് ഇത്തവണ നേടി. മാനന്തവാടി മണ്ഡലത്തിലും എൻ.ഡി.എ നില മെച്ചപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇടുക്കി സ്വദേശിയായ പി. ശ്യാം രാജായിരുന്നു എൻ.ഡി.എക്കു വേണ്ടി മത്സരിച്ചത്. 19,681 വോട്ടുകളാണ് ഇത്തവണ എൻ.ഡി.എ നേടിയത്. 2021ൽ പള്ളിയറ മുകുന്ദൻ 13,142 വോട്ട് നേടി. 2016ൽ കെ. മോഹൻദാസ് 16,230 വോട്ട് നേടിയിരുന്നു. തവിഞ്ഞാൽ, വെള്ളമുണ്ട, തിരുനെല്ലിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ബി.ജെ.പി ശക്തി തെളിയിച്ചത്.
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി എ.എസ്. കവിത 31,308 വോട്ടുകൾ നേടി വലിയ മുന്നേറ്റമാണ് നടത്തിയത്. 2021ലെ തെരഞ്ഞെടുപ്പിനേക്കാൾ 16,110 വോട്ട് അധികം എൻ.ഡി.എ സ്ഥാനാർഥിക്ക് ബത്തേരി മണ്ഡലത്തിൽ ഇത്തവണ കൂടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.കെ. ജാനു നേടിയത് 27,920 വോട്ടുകളായിരുന്നു. പിന്നീട് 2021ലെ തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയായി രംഗത്തുവന്നത് സി.കെ. ജാനു തന്നെയായിരുന്നു. ബത്തേരി എ ക്ലാസ് മണ്ഡലമായിട്ടും 15,198 വോട്ടുകൾ നേടാനേ അന്ന് ജാനുവിന് കഴിഞ്ഞുള്ളൂ.
6539 വോട്ടുകൾ കൂട്ടി എൻ.ഡി.എ
മാനന്തവാടി: ഇത്തവണ മാനന്തവാടി മണ്ഡലത്തിൽ എൻ.ഡി.എ നില മെച്ചപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇടുക്കി സ്വദേശിയായ പി. ശ്യാം രാജായിരുന്നു എൻ.ഡി.എക്കു വേണ്ടി മത്സരിച്ചത്. 19,681 വോട്ടുകളാണ് ഇത്തവണ നേടിയത്. കഴിഞ്ഞ തവണത്തേക്കാൾ 6539 വോട്ടുകളാണ് കൂട്ടിയത്. 2021ൽ പള്ളിയറ മുകുന്ദൻ 13142 വോട്ടാണ് നേടിയത്. 2016ൽ കെ. മോഹൻദാസ് 16230 വോട്ട് നേടിയിരുന്നു. തവിഞ്ഞാൽ, വെള്ളമുണ്ട, തിരുനെല്ലിയുടെ ചില ഭാഗങ്ങളിലുമാണ് ബി.ജെ.പി ശക്തി തെളിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

