Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകാർഷിക മേഖലയിൽ നേട്ടം...

കാർഷിക മേഖലയിൽ നേട്ടം കൊയ്ത് വയനാട്

text_fields
bookmark_border
കാർഷിക മേഖലയിൽ നേട്ടം കൊയ്ത് വയനാട്
cancel
camera_alt

പി.​എം. തോ​മ​സ്, കെ.​എ. റോ​യി​മോ​ന്‍,

പി.​കെ. മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്

ക​ൽ​പ​റ്റ: സം​സ്ഥാ​ന ക​ര്‍ഷ​ക അ​വാ​ര്‍ഡ് നേ​ട്ട​ത്തി​ൽ മി​ക​വോ​ടെ വ​യ​നാ​ട് ജി​ല്ല. ഏ​റ്റ​വും മി​ക​ച്ച ക​ര്‍ഷ​ക​നു​ള്ള ക​ര്‍ഷ​കോ​ത്ത​മ പു​ര​സ്‌​കാ​രം, മ​ണ്ണ് സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ ഏ​ര്‍പ്പെ​ട്ട മി​ക​ച്ച ക​ര്‍ഷ​ക​നു​ള്ള ക്ഷോ​ണി സം​ര​ക്ഷ​ണ പു​ര​സ്‌​കാ​രം, പൈ​തൃ​ക കൃ​ഷി, വി​ത്ത് സം​ര​ക്ഷ​ണം, വി​ള സം​ര​ക്ഷ​ണം എ​ന്നീ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന മി​ക​ച്ച ആ​ദി​വാ​സി ഊ​ര്, മി​ക​ച്ച ര​ണ്ടാ​മ​ത്തെ ട്രൈ​ബ​ല്‍ ക്ല​സ്റ്റ​ര്‍, മി​ക​ച്ച ര​ണ്ടാ​മ​ത്തെ കൃ​ഷി ഓ​ഫി​സ​ര്‍ എ​ന്നീ പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് വ​യ​നാ​ടി​നെ തേ​ടി​യെ​ത്തി​യ​ത്. ഏ​റ്റ​വും മി​ക​ച്ച ക​ര്‍ഷ​ക​നു​ള്ള സി​ബി ക​ല്ലി​ങ്ക​ല്‍ സ്മാ​ര​ക ക​ര്‍ഷ​കോ​ത്ത​മ അ​വാ​ര്‍ഡി​ന് പു​ല്‍പ​ള്ളി ശ​ശി​മ​ല സ്വ​ദേ​ശി കെ.​എ. റോ​യി​മോ​ന്‍ അ​ര്‍ഹ​നാ​യി.

ര​ണ്ടു​ല​ക്ഷം രൂ​പ​യും ഫ​ല​ക​വും സ​ര്‍ട്ടി​ഫി​ക്ക​റ്റു​മാ​ണ് അ​വാ​ര്‍ഡ്.പൈ​തൃ​ക കൃ​ഷി, വി​ത്ത് സം​ര​ക്ഷ​ണം, വി​ള സം​ര​ക്ഷ​ണം എ​ന്നീ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന മി​ക​ച്ച ആ​ദി​വാ​സി ഊ​രാ​യി കാ​ട്ടി​ക്കു​ളം ബേ​ഗൂ​രി​ലെ ഇ​രു​മ്പ്പാ​ലം ആ​ദി​വാ​സി ഊ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും സ​ര്‍ട്ടി​ഫി​ക്ക​റ്റു​മാ​ണ് അ​വാ​ര്‍ഡ്. മ​ണ്ണ് സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ മി​ക​ച്ച മാ​തൃ​ക തീ​ര്‍ത്ത പു​ല്‍പ​ള്ളി സീ​താ​മൗ​ണ്ട് സ്വ​ദേ​ശി പി.​എം. തോ​മ​സി​ന് ക്ഷോ​ണി സം​ര​ക്ഷ​ണ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. 50,000 രൂ​പ​യും ഫ​ല​ക​വും സ​ര്‍ട്ടി​ഫി​ക്ക​റ്റു​മാ​ണ് പു​ര​സ്‌​കാ​രം.

മി​ക​ച്ച ര​ണ്ടാ​മ​ത്തെ ട്രൈ​ബ​ല്‍ ക്ല​സ്റ്റ​റാ​യി മാ​ന​ന്ത​വാ​ടി​യി​ലെ ചു​രു​ളി ക്ല​സ്റ്റ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

25,000 രൂ​പ​യും ഫ​ല​ക​വും സ​ര്‍ട്ടി​ഫി​ക്ക​റ്റു​മാ​ണ് അ​വാ​ര്‍ഡ്. മി​ക​ച്ച ര​ണ്ടാ​മ​ത്തെ കൃ​ഷി ഓ​ഫി​സ​റാ​യി തൊ​ണ്ടാ​ര്‍നാ​ട് കൃ​ഷി ഓ​ഫി​സ​ര്‍ പി.​കെ. മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഫ​ല​ക​വും സ​ര്‍ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsagriculture sector
News Summary - Wayanad has gained in the field of agriculture
Next Story