വയനാട് ഫ്ലവർ ഷോ ഇന്ന് സമാപിക്കും
text_fieldsകല്പറ്റ: രണ്ടാഴ്ചയിലേറെയായി ബൈപാസ് ഗ്രൗണ്ടില്‍ നടന്നുവരുന്ന വയനാട് അഗ്രി ഹോർട്ടികൾചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഫ്ലവർ ഷോ ഞായറാഴ്ച സമാപിക്കും. പുഷ്പഫല സസ്യ പ്രദര്‍ശനവും ജലധാരകളും സ്റ്റാളുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളുമടക്കം നിരവധി വ്യത്യസ്തതകളുമായാണ് ഇടവേളക്കുശേഷം വയനാട് ഫ്ലവർ ഷോ നടന്നത്. ഇതിന്റെ ഭാഗമായി നിരവധി മത്സരങ്ങളും നടന്നു. മത്സര വിജയികള്‍ക്ക് ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും. ഇതിനു മുന്നോടിയായി ഫ്ലവർ ഷോയിലെ ഏറ്റവും പ്രധാന മത്സരയിനമായ പുഷ്പരാജ-പുഷ്പറാണി മത്സരവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

