വയനാട്: 'തിരികെ സ്കൂളിലേക്ക്' ജില്ലതല ഉദ്ഘാടനം നാളെ വൈത്തിരിയില്‍
text_fieldsകല്പറ്റ: കുടുംബശ്രീ അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസ് നല്‍കുന്നതിന് കുടുംബശ്രീ മിഷന് നടപ്പാക്കുന്ന ‘തിരികെ സ്കൂളിലേക്ക്’ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30 ന് വൈത്തിരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ 26 സി.ഡി.എസിലും പ്രവേശനോത്സവം സംഘടിപ്പിക്കും. കടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ജെന്‍ഡര്‍, നൂതന ഉപജീവന മാര്‍ഗങ്ങള്‍, ഡിജിറ്റല്‍ ലിറ്ററസി എന്നിവയിലാണ് അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് ക്ലാസ് നല്‍കുന്നത്.
ഡിസംബര്‍ 10 വരെ വിവിധ ദിവസങ്ങളിലായി ജില്ലയിലെ ഒന്നര ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ ക്ലാസില്‍ പങ്കെടുക്കും. ഇതിനായി 135 വിദ്യാലയങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന് 405 റിസോഴ്സ്പേഴ്സന്മാര്ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
വാർത്തസമ്മേളനത്തിൽ കുടുംബശ്രീ ജില്ല മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, അസി. കോഓഡിനേറ്റർമാരായ കെ.എം. സെലീന, വി.കെ. റജീന, ജില്ല പ്രോഗ്രാം മാനേജർ പി.കെ. സുഹൈൽ, വൈത്തിരി സി.ഡി.എസ് ചെയർപേഴ്സൻ ഷാജിമോൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

